ന്യൂഡല്‍ഹി: അര്‍ജ്ജുന പുരസ്കാര പട്ടികയില്‍ നിന്നും തഴഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രിയ്ക്കും കായികമന്ത്രിയ്ക്കും കത്തയച്ച് ഗുസ്തി താരം സാക്ഷി മാലിക്. അര്‍ജ്ജുന പുരസ്കാരം കിട്ടാന്‍ താന്‍ ഇനി ഏതൊക്കെ മെഡലുകള്‍ നേടണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിനും അയച്ച കത്തില്‍ സാക്ഷി ചോദിക്കുന്നു.
നേടാവുന പരമാവധി മെഡലുകളും സ്വപ്ന൦ കണ്ടാണ് ഇതൊരു കായിക താരവും മുന്നോട്ട് പോകുന്നതെന്നും താരം പറയുന്നു. തന്റെ ഗുസ്തി കരിയറില്‍ ഇനി അര്‍ജ്ജുന നേടാനുള്ള സാധ്യതയുണ്ടോയെന്നും താരം കത്തില്‍ ചോദിക്കുന്നു. 2017ലെ കോമണ്‍വെല്‍ത്ത് ഗുസ്തി മത്സരത്തില്‍ സ്വര്‍ണവും ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയ താരമാണ് സാക്ഷി.
2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും താരം നേടിയിരുന്നു. പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുള്ള താരമാണ് സാക്ഷി. ഇന്ത്യയിലെ ഏറ്റവു൦ വലിയ നാലാമത്തെ സിവിലിയന്‍ ബഹുമതിയാണ് പത്മശ്രീ. മുന്‍പ് ഖേല്‍രത്ന പുരസ്കാരം നേടിയ സാഹചര്യത്തിലാണ് ഇത്തവണ അര്‍ജ്ജുന നല്‍കേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചത്.
ഇതേ കാരണത്താല്‍ ഭാരോദ്വഹനത്തില്‍ ,ലോക ചാമ്പ്യനായ മീരാഭായ് ചാനുവിനും അര്‍ജ്ജുന്ന നല്‍കിയില്ല. 2016ല്‍ സാക്ഷി മാലിക്കും 2018ല്‍ മീരാഭായ് ചാനുവും ഖേല്‍ രത്ന നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കും ഇത്തവണ അര്‍ജ്ജുന നിഷേധിച്ചത്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം നേടിയവരെ അര്‍ജ്ജുന പുരസ്കാരത്തിന്നാമനിര്‍ദേശം ചെയ്യുന്നതിലെ അസ്വാഭാവികത പലരും ചൂണ്ടിക്കാട്ടിയിരുന്നു.
12 അംഗ വിദഗ്ത സമിതി ശുപാര്‍ശ ചെയ്ത 29 പേരില്‍ നിന്നും കായിക മന്ത്രാലയം നീക്കം ചെയ്തത് ഇവരുടെ രണ്ടു പേരുടെയും പേരുകള്‍ മാത്രമാണ്. ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ, ദീപ്തി ശര്‍മ്മ, അത്ലറ്റ് ദ്യുതി ചന്ദ് തുടങ്ങിയവരാണ് അര്‍ജ്ജുന പുരസ്‌കാരം നേടിയ താരങ്ങളില്‍ ചിലര്‍.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…