ചെന്നൈ: കൊവിഡ് രോഗം ഭേദമാകുന്നവരില്‍ പ്രമേഹരോഗം പിടിപെടുന്നതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
രോഗം ഭേദമായവരില്‍ ആഴ്ചയില്‍ രണ്ട്‌പേര്‍ എന്ന കണക്കില്‍ പുതുതായി പ്രമേഹം പിടിപെടുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് രോഗത്തിന് ശേഷം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവരെ ചികിത്സിക്കാനായി സ്ഥാപിച്ച ചികിത്സ കേന്ദ്രത്തിലെ ഡോക്ടര്‍മാരാണ് ഈ വിവരം ചൂണ്ടിക്കാട്ടിയത്.
കൊവിഡ് രോഗം ബാധിച്ചവരില്‍ മരണനിരക്ക് കൂടുതലുള്ളത് പ്രമേഹരോഗികളുടെ ഇടയിലാണ്. എന്നാല്‍ ഈയിടെയായി രോഗം ഭേദമായവരില്‍ പുതുതായി പ്രമേഹം പിടിപെടുന്ന സാഹചര്യമുണ്ട് .കൊവിഡും പ്രമേഹവും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്- കമ്യൂണിറ്റി മെഡിസിനില്‍ പ്രവര്‍ത്തിക്കുന്ന ഡോ.ഉമാമഹേശ്വരി പറഞ്ഞു.
പ്രമേഹരോഗികളില്‍ വൈറസ് ബാധിക്കുന്നതോടെ അവര്‍ കൂടുതല്‍ അവശരാകുന്ന അവസ്ഥയാണുള്ളത്. പലരോഗികളുടെയും ആന്തരീകാവയവങ്ങള്‍ തകരാറിലാകുന്ന സാഹചര്യം വരെ ഉണ്ടാകുന്നുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ കൊവിഡ് ബാധിക്കാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…