Health & Fitness

വാക്സീൻ നിർമാണ കമ്പനികളുമായി ചർച്ച; കേരളത്തിൽ സ്പുട്നിക് നിർമാണ യൂണിറ്റിനുള്ള സാധ്യത പരിഗണനയിൽ

തിരുവനന്തപുരം: വാക്സീൻ ഉൽപാദന യൂണിറ്റ് സ്ഥാപിക്കാൻ നിർമാണ കമ്പനികളുമായി കേരളാ സർക്കാർ പ്രാഥമിക ചർച്ചകൾ തുടങ്ങി. റഷ്യൻ വാക്സീൻ ആയ സ്പുട്നിക് ഉൽപാദിപ്പിക്കുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ടുമായാണ് ആശയവിനിമയം നടത്തുന്നത്. കേരളത്തിൽ സ്പുട്നിക് നിർമാണ യൂണിറ്റിനുള്ള സാധ്യതയാണു പരിഗണനയിലുണ്ടെന്നാണ് വിവരം. ഇന്ത്യയിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായും അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്. 10 കോടി രൂപ ബജറ്റിൽ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയിൽ സ്പുട്നിക് നിർമാണത്തിന് അനുമതി നേടിയ കമ്പനികൾക്ക് ഉൽപാദന യൂണിറ്റ് തുടങ്ങാൻ സൗകര്യമൊരുക്കുകയെന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്. സഹകരണത്തിനു തയാറാകുന്ന കമ്പനികളുടെ ആവശ്യപ്രകാരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. പാർക്കിൽ കഴിഞ്ഞ വർഷം തുടങ്ങിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‍ഡ് വൈറോളജിക്കായിരിക്കും പദ്ധതിയുടെ ഏകോപനച്ചുമതല. പദ്ധതി ഡയറക്ടറായി ഡോ. എസ്. ചിത്രയെയും ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.പി. സുധീറിന്റെ നേതൃത്വത്തിൽ വർക്കിങ് കമ്മിറ്റിയെയും നിയമിച്ചിട്ടുണ്ട്. സ്പുട്നിക് ഇന്ത്യയിൽ നിർമിക്കുന്ന ഹൈദരാബാദ് ഡോ.റെഡ്ഡീസ് ലബോറട്ടറിയിലെ വാക്സീൻ വിഭാഗം മേധാവി ഡോ. വിജയകുമാറും കമ്മിറ്റിയിൽ അംഗമാണ്. ഇപ്പോൾ നടക്കുന്ന പ്രാഥമിക ചർച്ചകൾ പൂർത്തിയായ ശേഷം തുടർനടപടികളിലേക്കു കടക്കും.

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

17 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

19 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

20 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

21 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

2 days ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

2 days ago