ആഗോള തലത്തില്‍ കൊറോണ വൈറസ് (COVID 19) പൊട്ടിപ്പുറപ്പെട്ടതോടെ ഇന്ത്യയിലും ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഹാൻഡ് സാനിറ്റൈസറുകളുടെ (hand sanitisers) വിൽപ്പന പലമടങ്ങ് വര്‍ദ്ധിച്ചു. പലയിടങ്ങളിലും ഹാൻഡ് സാനിറ്റൈസറുകള്‍ ഇപ്പോള്‍ ലഭ്യമല്ല എന്നാണ് റിപ്പോര്‍ട്ട്.
അണുബാധയുണ്ടാവാനുള്ള സാധ്യത ഒരു പരിധിവരെ ഹാൻഡ് സാനിറ്റൈസറുകള്‍ തടുക്കുമെന്നത് വാസ്തവം തന്നെ. എന്നാല്‍, എല്ലാ ഹാൻഡ് സാനിറ്റൈസറുകളും കൊറോണ വൈറസിനെതിരെ ഒരുപോലെ ഫലപ്രദമല്ല എന്നതാണ് വസ്തുത…!!
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന കാര്യം കൈകൾ വൃത്തിയായി സൂക്ഷിക്കണം എന്നതാണ്. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതാണ് ഏറ്റവും ഉത്തമം എന്നാല്‍, എപ്പോഴും വെള്ളവും സോപ്പും ലഭ്യമാകണമെന്നില്ല. ആ അവസരത്തിലാണ് ഹാൻഡ് സാനിറ്റൈസറുകളുടെ (hand sanitisers) ആവശ്യകത ഏറുന്നത്.
എന്നാല്‍, എല്ലാ ഹാൻഡ് സാനിറ്റൈസറുകളും കൊറോണ വൈറസിനെ പ്രതിരോധിക്കില്ല.
അതായത്, ഹാൻഡ് സാനിറ്റൈസറുകള്‍ രണ്ട് തരമുണ്ട്. ആൽക്കഹോൾ അടങ്ങിയതും, ആൽക്കഹോൾ ഇല്ലാത്തതും.
ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാൻ ലളിതവും സൗകര്യപ്രദവും പലപ്പോഴും എളുപ്പത്തിൽ ലഭ്യവുമാണ്. ഇത് കൊറോണ വൈറസിനെ കൂടുതല്‍ വേഗത്തില്‍ പ്രതിരോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, ആൽക്കഹോൾ അടങ്ങാത്ത ഹാൻഡ് സാനിറ്റൈസറുകള്‍ അണുക്കളെ പ്രതിരോധിക്കുമെങ്കിലും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകളേക്കാള്‍ മികച്ചതല്ല. ഇത്തരം സാനിറ്റൈസറുകളില്‍ ആൽക്കഹോളിന് പകരം ക്വാർട്ടർനറി അമോണിയം സംയുക്തങ്ങളാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ കൊറോണ വൈറസ് വ്യാപകമായ ഈ അവസരത്തില്‍ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകള്‍ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
എന്നിരുന്നാലും, കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുന്നതാണ് ഏറ്റവും ഉത്തമം.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…