പനിയും ചുമയും പോലെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് തൊണ്ടവേദനയും. തൊണ്ടവേദന വേദനാജനകവും, സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ, ഉച്ചത്തിലുള്ള അലര്‍ച്ചയോ, പുകവലിയോ ഒക്കെയാണ്. തൊണ്ട വേദനയ്ക്കുള്ള ചില പരിഹാര മാര്‍ഗങ്ങളിതാ…
ആയുര്‍വേദ ചികിത്സയ്ക്കായി നാം നമ്മുടെ ഭക്ഷണത്തിലും ജീവിതചര്യയിലും ചില മാറ്റങ്ങള്‍ വരുത്തണം. തണുത്തതും ,പുളിപ്പും ,മസാലകള്‍ ഉള്ളതുമായ ഭക്ഷണം ഉപേക്ഷിക്കണം. ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളായ ഇഞ്ചി, വെളുത്തുള്ളി, ഉലുവ എന്നിവ തൊണ്ടവേദന മാറാന്‍ സഹായിക്കുന്നു തൊണ്ട വേദന ശമിപ്പിക്കാനുള്ള 5 ആയുര്‍വേദ പ്രതിവിധികള്‍ ചുവടെ പ്രതിപാദിക്കുന്നു .
ഏലം
പാലിലും മറ്റു ഭക്ഷണ സാധനങ്ങളിലും മണം കിട്ടാനായി ഏലം ഉപയോഗിക്കാറുണ്ട് ചിലര്‍. ആയുര്‍വേദത്തില്‍ ഏലം തൊണ്ട വേദനയ്ക്കും, ടോണ്‍സില്‍സിനുമുള്ള പ്രതിവിധിയാണ്. വെള്ളത്തില്‍ ഏലം ഇട്ടു കവിള്‍കൊള്ളുന്നത് തൊണ്ട വേദന ശമിപ്പിക്കും.
ഉലുവ
ഉലുവ ദഹനക്കേടിനും ,മുടി വളരാനും നല്ലതാണെന്ന് .അതുപോലെ തന്നെ തൊണ്ട വേദന ശമിപ്പിക്കാനും ഇത് നല്ലതാണു .ഉലുവ ഇട്ടു വെള്ളം തിളപ്പിച്ച് ചെറു ചൂട് അവസ്ഥയില്‍ കവിള്‍കൊള്ളുന്നത് തൊണ്ട വേദനയ്ക്ക് നല്ലതാണ്.
മാവിന്റെ പുറം തോല്
മാവിന്റെ പട്ട തൊണ്ട വേദനയ്ക്ക് നല്ലതാണെന്ന് ആയുര്‍വേദ പ്രകാരം മാവിന്റെ പട്ട തൊണ്ട വേദന പരിഹരിക്കാന്‍ ഉത്തമമാണ് .ഇത് വെള്ളവുമായി അരച്ചു കിട്ടുന്ന ദ്രാവകം കൊണ്ട് കവിള്‍ കൊള്ളുകയോ ,വേദന ഉള്ള ഭാഗത്ത് പുരട്ടുകയോ ചെയ്യാം.
ത്രിഫല
ത്രിഫല, മൂന്നോ അതിലധികമോ ഔഷധങ്ങള്‍ .ചേര്‍ത്ത് ദഹന പ്രക്രീയ എളുപ്പമാക്കാനും ,വിഷ വിമുക്തമാക്കാനും ,പ്രതിരോധ ശേഷി കൂട്ടാനും ഉപയോഗിക്കുന്നതാണ് .ആയുര്‍വേദത്തില്‍ തൊണ്ട വേദനയ്ക്കും മറ്റു തൊണ്ട പ്രശ്‌നങ്ങള്‍ പരിഹാരിക്കാനും ഉപയോഗിക്കുന്നു. തിഫല ചൂട് വെള്ളത്തില്‍ മിക്‌സ് ചെയ്തു പല തവണ കവിള്‍ കൊള്ളുന്നത് വഴി തൊണ്ട വേദനയ്ക്ക് എളുപ്പത്തില്‍ ശമനം കിട്ടും.
ഇരട്ടി മധുരം
വിപണിയില്‍ എളുപ്പം ലഭ്യമാകുന്ന , എന്നാല്‍ അധികമാരും അറിയാത്ത , തൊണ്ട വേദനയ്ക്ക് ഫലപ്രദമായ ഒരു ഔഷധമാണ് ഇരട്ടി മധുരം. ഇത് തൊണ്ടയെ തണുപ്പിച്ചു അണുബാധ തടയുന്നു. തൊണ്ട വേദന ശമിക്കാനായി ഇരട്ടി മധുരം വെള്ളത്തില്‍ തിളപ്പിച്ച് ചായ കുടിക്കുന്നതുപോലെ ചെറുതായി കുടിക്കുക.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…