ന്യൂയോര്‍ക്ക്: കോവിഡ് ലക്ഷണങ്ങളില്‍ മൂന്നു പുതിയ ശാരീരികാവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി. നേരെത്തെയുള്ള 9 ലക്ഷണങ്ങള്‍ക്ക് പുറമെയാണ് ഇത്. മൂക്കടപ്പും മൂക്കൊലിപ്പും, ഓക്കാനം, വയറിളക്കം എന്നിവയാണ് കോവിഡ് ലക്ഷണമായ്അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഉള്‍പ്പെടുത്തിയത് . പനി, ചുമ, ശ്വാസതടസ്സം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ക്ഷീണം, പേശിവേദന, തലവേദന, മണവും സ്വാദും നഷ്ടമാകൽ, തൊണ്ടവേദന എന്നിവ നിലവില്‍ ലക്ഷണം.
കോവിഡ് വാക്‌സിനായുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുമ്പോൾ ഓക്‌സ്‌ഫഡ് സർവകലാശാല, മോഡേർണ എന്നിവ വികസിപ്പിക്കുന്ന വാക്‌സിനുകൾ അവസാനഘട്ടത്തിൽ. 140ഓളം വാക്‌സിൻ വികസിപ്പിക്കുന്നതിൽ 13 എണ്ണമാണ് മനുഷ്യനിൽ പരീക്ഷിക്കുന്ന ഘട്ടത്തിലുള്ളത്. മോഡേർണയുടെ വാക്‌സിൻ പരീക്ഷണം ജൂലൈയിൽ മൂന്നാം ഘട്ടത്തിലേക്കു കടക്കും. ഓക്‌സ്‌ഫഡിൽ വികസിപ്പിക്കുന്ന വാക്‌സിനിലും കൂടുതൽ പ്രതീക്ഷയുണ്ടെന്ന് മലയാളിയായ ഡബ്ല്യുഎച്ച് ഡെപ്യൂട്ടി ഡയറക്ടർ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ഓക്‌സ്‌ഫഡ് സർവകലാശാലയിലെ വാക്‌സിൻ പരീക്ഷണം അവസാനഘട്ടത്തിലാണ്.
വാക്‌സിൻ പരീക്ഷണത്തിന് ഓക്‌സ്‌ഫഡുമായി കരാർ ഒപ്പുവച്ചതായി ബ്രസീലും അറിയിച്ചിരുന്നു. ഗുരുതരമായി രോഗം ബാധിച്ചവർക്കും പ്രയമായവർക്കുമാണ് ആദ്യം വാക്‌സിൻ നൽകുക. ഒരു വർഷംവരെ കോവിഡിനെ പ്രതിരോധിക്കാൻ വാക്‌സിന് കഴിയുമെന്ന് അധികൃതർ പറഞ്ഞു. മോഡേർണയുടെ വാക്‌സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. ഔഷധ നിർമാതാക്കളായ കാറ്റലന്റയുമായി ചേർന്നാണ് വാക്‌സിന്റെ വിതരണം.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…