ഡബ്ലിൻ : ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ചാമ്പ്യൻസ്ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഈ വരുന്ന മെയ് 25 , 26 തീയതികളിൽ ഡബ്ലിനിലുള്ള കോർക്കാ പാർക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യതസ്തമായി അയർലണ്ടിലെ പരമാവധി ക്രിക്കറ്റ് ടീമുകളെ അണിനിരത്തിക്കൊണ്ടാണ് ഇത്തവണത്തെ ചാമ്പ്യസ്ട്രോഫി മത്സരങ്ങൾ അണിയിച്ചൊരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഒന്നാംസ്ഥാനക്കാരെ കാത്തിരിക്കുന്നത് കോൺഫിഡന്റ് ട്രാവൽ നൽകുന്ന 1001 യൂറോയും എവറോളിങ് ട്രോഫിയും ആണ്. രണ്ടാം സ്ഥാനക്കാർക്ക് ബിക്കാനോ സെവൻ സീസ് വെജിറ്റബ്ൾസ് നൽകുന്ന 501 യൂറോയും എവറോളിങ് ട്രോഫിയും ലഭിക്കുന്നു. കൂടാതെ ടൂർണമെന്റിൽ മികവ് പുലർത്തുന്ന താരങ്ങൾക്ക് പ്രത്യേകം സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
കോൺഫിഡന്റ് ട്രാവൽസ്, ബിക്കാനോ സെവൻ സീസ് വെജിറ്റബ്ൾസ്, പ്യൂവർ ദോശ ബാറ്റേഴ്സ് , ടൈലക്സ്, റിക്രൂട്ട്നെറ്റ്, സ്പൈസ് ബസാർ, റോയൽ കാറ്റെർസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ടൂർണമെന്റിലേക്ക് അയലണ്ടിലെ എല്ലാ നല്ലവരായ ക്രിക്കറ്റ് പ്രേമികളെയും സ്വാഗതം ചെയ്തുകൊള്ളുന്നു.
Follow the GNN24X7 IRELAND channel on WhatsApp:
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…