Ireland

മൈൻഡ് അയർലണ്ട് മെഗാമേള; ഫുട്ബോൾ, ചീട്ടുകളി മത്സരങ്ങൾ ഫെബ്രുവരി 6ന്


മൈൻഡ് അയർലണ്ടിന്റെ ( മലയാളി ഇന്ത്യൻസ് അയർലൻഡ് ) ആഭിമുഖ്യത്തിൽ ജൂണിൽ നടക്കുന്ന മെഗാമേളയുടെ ഭാഗമായി നടത്തുന്ന കുട്ടികളുടെ ഫുട്ബോൾ മത്സരവും മുതിർന്നവരുടെ ചീട്ടുകളി മത്സരവും ഈ വരുന്ന ഫെബ്രുവരി 6ആം തീയതി ആഷ്‌ബോൺ ഡോനാമോർ GAA club ഇൽ നടത്തപ്പെടുന്നു.

വിവിധ  പ്രായപരിതിയിലുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരം ഫുട്ബോൾ പ്രേമികളായ ഐറിഷ്മലയാളി സമൂഹം ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. 

അതിനോടൊപ്പംതന്നെ മുതിർന്നവർക്കായി, ഗൃഹാതുരത്വം ഉണർത്തുന്ന, വാശിയുടെയും സഹൃദത്തിന്റെയും അടയാളമായ ചീട്ടുകളിയും (28) നടത്തുന്നതാണ്. രണ്ടു പേരടങ്ങുന്ന ടീമായി നടക്കുന്ന മത്സരത്തിൽ ഒന്നാംസമ്മാനസമായി €300യും, രണ്ടാംസമ്മാനമായി  €200യും, മൂന്നാംസമ്മാനമായി €100യും നൽകുന്നതാണ്.

ജൂണിൽ നടക്കുന്ന മൈൻഡ് മെഗാമേള യുടെ ഭാഗമായി നടത്തുന്ന വിവിധയിനം കലാകായിക മത്സരങ്ങളുടെ തുടക്കമാണ് ഫെബ്രുവരി 6ആം തീയതി നടക്കുന്ന കുട്ടികളുടെ ഫുട്ബോൾ മത്സരവും മുതിർന്നവരുടെ ചീട്ടുകളി മത്സരവും.

മൈൻഡ് മെഗാമേളയും അതിനോടനുബന്ധിച്ചു നടത്തുന്ന എല്ലാ പരിപാടികളുടെയും  ലാഭം ചിൽഡ്രൻസ് ഹെൽത് ഫൗണ്ടേഷൻ ഓഫ് അയർലൻഡിന് (CHI Temple Street) നല്കപ്പെടുന്നതാണ്.
ആയതിനാൽ മേൽപ്പറഞ്ഞ മത്സരങ്ങളിലും വരാനിരിക്കുന്ന മത്സരങ്ങളിലും ഐറിഷ് മലയാളി സമൂഹത്തിന്റെ എല്ലാവിധ സഹരണവും പിന്തുണയും ഉണ്ടാകുമെന്ന് മൈൻഡ് കമ്മറ്റി വിശ്വസിക്കുന്നു.


GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

അയർലണ്ടിൽ വീടുകളുടെ വില കുതിക്കുന്നു; 17% അധികമെന്ന് ESRI

അയർലൻഡിലെ ഭവനവിലകൾ സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിലവാരത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്ന് Economic and Social…

2 mins ago

SSE Airtricity വൈദ്യുതി-ഗ്യാസ് നിരക്കുകൾ ഉയർത്തും

ഒക്ടോബർ 5 മുതൽ നിരക്ക് വർധന; ശരാശരി വൈദ്യുതി ബില്ലിൽ 8.9% വർധന അയർലണ്ടിലെ പ്രമുഖ ഊർജ വിതരണ കമ്പനിയായ…

2 hours ago

സ്ലൈഗോയിൽ വിനീത് ശ്രീനിവാസൻ ലൈവിന് വൻ പ്രതികരണം; സിൽവർ അഡൾട്ട് ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞു

അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…

3 hours ago

’17 മൊബൈൽ കൺട്രോൾ..സർ 17 ആൻസറിംഗ്..’ “ആരം” ടീസർ എത്തി

'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…

8 hours ago

‘അതിമനോഹരം’ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺ മൂർത്തി-മോഹലാൽചിത്രം ചിത്രീകരണം പൂർത്തിയായി

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…

8 hours ago

:തീയേ തലൈവിയേ… ‘ഓട്ടം തുള്ളലിലെ’ രണ്ടാമതു വീഡിയോസോങ് പുറത്തു വിട്ടു

തീയേ തലൈവിയേ പാമ്പേ അണിഞ്ഞോളൂ ...എന്നു തുടങ്ങുന്ന 'ഓട്ടം തുള്ളൽ' എന്ന ചിത്രത്തിലെ രണ്ടാമതു വീഡിയോ ഗാനം പുറത്തുവിട്ടു.പ്രശസ്‌ത നടി…

16 hours ago