ജോലിക്കായി അയർലണ്ടിലെത്തിയ മലയാളി നേഴ്സിന്റെ സർട്ടിഫിക്കറ്റുകളും പണവും മോഷണം പോയി. കഴിഞ്ഞദിവസം വൈകീട്ട് ആറിന്, Leixslip ട്രെയിൻ സ്റ്റേറ്റിനിലാണ് സംഭവം. അയർലണ്ടിൽ എത്തിയ നഴ്‌സ് ദിയ ഷാജിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് ദിയ ഷാജി ഡബ്ലിൻ എയർപോർട്ടിൽ എത്തിയത്. എയർപോർട്ടിൽ എത്തിയത് മുതൽ ഒരു വ്യക്തി തന്നെ പിന്തുടർന്നതായി ദിയ പറഞ്ഞു. ലഗേജുകൾ എടുത്തു വയ്ക്കുന്നതിനും മറ്റും സഹായവുമായി എത്തിയ ഇയാളുടെ പെരുമാറ്റത്തിൽ തുടക്കത്തിൽ സംശയാസ്പദമായി ഒന്നും തോന്നിയിരുന്നില്ല.
തുടർന്ന് ട്രെയിൻ ടിക്കറ്റ് കൗണ്ടറിലും, ട്രെയിനുള്ളിലും ഇയാൾ പിന്നാലെ കൂടി. Leixslip സ്റ്റേഷൻ എത്തിയപ്പോൾ ഇയാൾ പെട്ടെന്ന് ഇറങ്ങിപ്പോകുന്നത് കണ്ടു സംശയം തോന്നിയത് ബാഗ് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. ഉടൻതന്നെ പോലീസിനെ അറിയിക്കുകയും ഇയാളെ കുറിച്ചുള്ള വിവരങ്ങൾ അവർക്ക് നൽകുകയും ചെയ്തു. കറുത്ത ട്രൗസർ, വെള്ള ടി ഷർട്ട്, തൊപ്പി എന്നിവയാണ് ആൾ ധരിച്ചിരുന്നത്.
മോഷ്ടാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0873182771, 0879117968 എന്ന നമ്പറിൽ ബന്ധപ്പെടുക.
*ശ്രദ്ധിക്കുക: വിവിധ ആവശ്യങ്ങൾക്കായി അയർലണ്ടിലേക്ക് എത്തുന്നവർ, ഇത്തരക്കാരെ സൂക്ഷിക്കുക. സംശയാസ്പദമായി വ്യക്തികളെ കണ്ടാൽ ഉടൻ പോലീസുമായി ബന്ധപ്പെടുക.*
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…