ഡബ്ലിന്‍: അയര്‍ലണ്ടില്‍ ലിവിംഗ് വേജ് നടപ്പാക്കുന്നതിനുള്ള പ്രപ്പോസല്‍ അടുത്ത മാസം മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. ഇതു സംബന്ധിച്ച ലോ പേ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് വരദ്കര്‍ വെളിപ്പെടുത്തി. അടുത്ത മാസം റിപ്പോര്‍ട്ട് മന്ത്രി സഭയില്‍ കൊണ്ടുവരും. ഇതുമായി ബന്ധപ്പെട്ട ഗവേഷണ റിപ്പോര്‍ട്ടുമുണ്ട്. ഇവ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് പബ്ലിക് കണ്‍സള്‍ട്ടേഷനുണ്ടാകും. അതിന് ശേഷം ആവുന്നത്ര വേഗത്തില്‍ അടുത്ത വര്‍ഷം ലിവിംഗ് വേജ് നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വരദ്കര്‍ വ്യക്തമാക്കി. റീട്ടെയില്‍, ഗതാഗത തൊഴിലാളികള്‍, ക്ലീനര്‍മാര്‍, ഭക്ഷ്യ സേവന ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് ലിവിംഗ് വേജും പെന്‍ഷനും ഉള്‍പ്പെടെ മെച്ചപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ലഭിക്കണം – വരദ്കര്‍ പറഞ്ഞു.
ലിവിംഗ് വേതനം നിശ്ചിത പരിധിയില്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചാല്‍ ദോഷകരമാകുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും ജോലി സമയവും ശമ്പളവും വെട്ടിക്കുറയ്ക്കുന്നതിനോ മരവിപ്പിക്കുന്നതിനോ എന്തിന് സ്ഥാപനങ്ങള്‍ പൂട്ടുന്നതിലേയ്ക്ക് വരെ അത് എത്തിയേക്കാമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നതെന്നും അതിനാല്‍ പ്രത്യാഘാതങ്ങള്‍ പരമാവധി കുറച്ച് ഇത് നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും വരദ്കര്‍ പ്രതികരിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…