Ireland

മനസ്സു കവരാൻ മനസ്സിലെപ്പോഴും…

ഒരു പതിറ്റാണ്ടിനു ശേഷം പ്രവാസലോകത്ത് നിന്നും അയർലൻഡ് മലയാളികളുടെ ജീവിത യാത്ര പ്രണയ വൈകാരിക സസ്പെൻസ് നിമിഷങ്ങളിലൂടെ കടന്ന് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്ന  മുഴുനീള മലയാള സിനിമ “മനസ്സിലെപ്പോഴും” മാർച്ച്‌ 15ന് വൈകിട്ട് 6.30ന് സയന്റോളജി കമ്മ്യൂണിറ്റി സെന്റർ ഫിർഹൗസിന്റെ വെള്ളിത്തിരയിൽ പ്രീമിയർ ഷോയ്ക്ക് തയാറായിരിക്കുന്നു. സിറ്റിവെസ്റ്റ് മൂവി ക്ലബ്ബിന്റെ ബാനറിൽ നവാഗതനായ കാഞ്ഞിരപ്പള്ളി ബൈജു കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മലയാളികളും  മറ്റു രാജ്യക്കാരുമടക്കം എൺപത്തേഴോളം കലാകാരൻമാരും കലാകാരികളും അഭിനയിക്കുന്നു.

അയർലണ്ട്, യു കെ അടക്കം കുടുംബ ജീവിതങ്ങളിലെ എല്ലാത്തരം മേഖലയിലേക്കും ചിത്രം കടന്നെത്തുന്നുണ്ടെന്ന് ചിത്രത്തിന്റെ അണിയറ ശില്പികൾ അറിയിച്ചു. ഏതു രാജ്യത്തായാലും പ്രവാസത്തിന്റെ പുതിയ കുടിയേറ്റ മേഖലയിലുള്ളവർക്ക് ഇഷ്ടമാകുന്നതരത്തിലാണ് ഈ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. സംവിധായകന്റെ തന്നെ വരികൾക്ക്  സെബി നായരമ്പലം സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനങ്ങൾ  ആലപിച്ചിരിക്കുന്നത് ശ്യാം ഈസാദ്, സന്തോഷ് ഞാറക്കൽ, ഗണേഷ് സുന്ദരം, രമേഷ് മുരളി, സിജി എന്നിവര്‍ ചേര്‍ന്നാണ്. അയര്‍ലന്‍ഡിന്റെ മനോഹരമായ ദൃശ്യഭംഗിയും ഗാനങ്ങളിൽ ഒപ്പിയെടുത്തിട്ടുണ്ട്.

മുമ്പ് മറ്റു പല സിനിമകളും അയര്‍ലന്‍ഡില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു മുഴുനീള കൊമേഷ്യല്‍ മലയാളം ചിത്രം സൈന്റോളജിയിൽ റിലീസിനൊരുങ്ങുന്നത്. ആന്റോ ലെവിന്‍, ബോണി, മോണിക്ക, എല്‍ദോ, ഹണി എന്നിവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജുബിന്‍ ജോസഫ്, ലിറ്റി മാനുവൽ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം റോബിന്‍സ് പുന്നക്കാല.

ഷിജിമോന്‍ കച്ചേരിയില്‍, എല്‍ദോ ജോണ്‍ ചേലപ്പുറത്ത്, ഡാനി ജിയോ ദേവ് എന്നിവര്‍ അസോസിയേറ്റ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചു. ആന്റോ ലെവിനും ബോണിയും സംവിധാന സഹായികളായി.

കുട്ടികൾക്കും  മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയുടെ ടിക്കറ്റ് നിരക്കുകൾ മുതിർന്നവർക്ക് € 7  യൂറോയും മൂന്നു വയസ് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് € 5  യൂറോയുമാണ്. ടിക്കറ്റുകൾക്ക് ചുവടെയുള്ള നമ്പറുകളിൽ വിളിക്കുകയോ “TICKETS ” എന്ന് WhatsApp അല്ലെങ്കിൽ sms ചെയ്യുകയോ ചെയ്യാം. എല്ലാത്തരം കലകളെയും കലാകാരേയും എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള മലയാളി മനസ്സുകളുടെ  ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

എൽദോ ജോൺ 0894126421

ഷിജിമോൻ  0894575000

സുജിത്ത് 0892530086

City West Movie Club Dublin

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

കാബൂളിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 400ഓളം പേർ

  കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…

1 hour ago

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

14 hours ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

15 hours ago

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

17 hours ago

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം; B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…

20 hours ago

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

21 hours ago