അയർലൻഡിനായി ഒരു പുതിയ സമർപ്പിത വെബ്സൈറ്റ് – Amazon.ie – 2025-ൽ ആരംഭിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു.നിലവിൽ, മിക്ക ഐറിഷ് ഉപഭോക്താക്കളും യുകെയിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലോ ഉള്ള ആമസോൺ സൈറ്റുകൾ ഉപയോഗിക്കുന്നു.അധിക കസ്റ്റംസ് ചാർജുകളും കറൻസി കൺവേർഷൻ ഫീസും ഒഴിവാക്കാൻ ഉപയോക്താക്കൾക്ക് കഴിയുമെന്നാണ് ഐറിഷ് സൈറ്റ് അർത്ഥമാക്കുന്നതെന്ന് കമ്പനി പറഞ്ഞു. വേഗത്തിലുള്ള ഡെലിവറിയിലേക്കും നിരവധി ഇനങ്ങളുടെ റിട്ടേണിലേക്കും ഇതോടെ സാധ്യമാകും.
2022-ൽ, ആമസോൺ ഡബ്ലിനിൽ പുതിയ വെയർഹൗസും വിതരണ കേന്ദ്രവും തുറന്നു. ഭാവിയിൽ ഒരു അയർലൻഡ്- സ്‌പെസിഫിക് വെബ്‌സൈറ്റ് ആരംഭിക്കുന്നതിനുള്ള ചവിട്ടുപടിയായിരിക്കും ഈ തുടക്കമെന്ന് കമ്പനി അന്ന് പറഞ്ഞ്ഞിരുന്നു .പുതിയ സൈറ്റ് ഐറിഷ് ബിസിനസുകളിൽ നിന്നുള്ള കൂടുതൽ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് ആമസോൺ പറഞ്ഞു. കോർക്ക്, ഡബ്ലിൻ, ദ്രോഗെഡ എന്നിവിടങ്ങളിൽ കമ്പനി നിലവിൽ 6,500 ഓളം പേർ ജോലി ചെയ്യുന്നു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് പുതിയ വെബ്‌സൈറ്റ് നയിക്കുമെന്ന് ആമസോൺ പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…
ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…
ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…
ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…
പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…