അയർലണ്ടിൽ വിവിധ ആശുപത്രികളിൽ രക്തത്തിന്റെ ലഭ്യതയിൽ കുറവ് നേരിടുന്നതായി ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ്. കൂടുതൽ സങ്കീർണമായ സാഹചര്യം ഒഴിവാക്കാനായി ഉടനടി ജനങ്ങൾ രക്‌തദാനം ചെയ്യണമെന്ന് IBTS ആവശ്യപ്പെടുന്നു.
ചില രക്ത ഗ്രൂപ്പുകളുടെ സ്റ്റോക്ക്മൂ ന്ന് ദിവസത്തെ വിതരണത്തിനു മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് IBTS പറഞ്ഞു, അതേസമയം ഇത് സാധാരണയായി ഏഴ് ദിവസം വരെ സ്റ്റോക്കിൽ ഉണ്ടാകുന്നതാണ്. ആശുപത്രികൾ ഈയിടെ കടുത്ത സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. കൂടാതെ രക്തത്തിന് തുടർച്ചയായി ഉയർന്ന ഡിമാൻഡുണ്ടെന്നും ഡോണർ സർവീസസ് ആൻഡ് ലോജിസ്റ്റിക്സ് ഡയറക്ടർ പോൾ മക്കിന്നി പറഞ്ഞു.
സമൂഹത്തിൽ അടുത്തിടെ ഉയർന്ന തോതിലുള്ള ശ്വാസകോശ സംബന്ധമായ അസുഖം രക്തത്തിന്റെ ശേഖരണത്തെയും ബാധിച്ചു, അതിന്റെ ഫലമായി എല്ലാ രക്തഗ്രൂപ്പുകളുടെയും ലഭ്യത വളരെ താഴ്ന്ന നിലയിലാണ്. ആശുപത്രി സംവിധാനത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കാൻ, വരും ദിവസങ്ങളിൽ ഡോണേഷൻ ക്ലിനിക്കുകളിൽ പങ്കെടുക്കാൻ കഴിയുന്നത്ര ദാതാക്കൾ എത്തേണ്ടത് ആവശ്യമാണ്. ഒരു പുതിയ ദാതാവാകാൻ താൽപ്പര്യമുള്ളവർ http://giveblood.ie-ൽ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…