gnn24x7

അയർലണ്ടിൽ ആശുപത്രികളിൽ രക്തലഭ്യതയിൽ കുറവ്: രക്തദാനം നടത്താൻ അഭ്യർത്ഥനയുമായി IBTS

0
257
gnn24x7

അയർലണ്ടിൽ വിവിധ ആശുപത്രികളിൽ രക്തത്തിന്റെ ലഭ്യതയിൽ കുറവ് നേരിടുന്നതായി ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ്. കൂടുതൽ സങ്കീർണമായ സാഹചര്യം ഒഴിവാക്കാനായി ഉടനടി ജനങ്ങൾ രക്‌തദാനം ചെയ്യണമെന്ന് IBTS ആവശ്യപ്പെടുന്നു.

ചില രക്ത ഗ്രൂപ്പുകളുടെ സ്റ്റോക്ക്മൂ ന്ന് ദിവസത്തെ വിതരണത്തിനു മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് IBTS പറഞ്ഞു, അതേസമയം ഇത് സാധാരണയായി ഏഴ് ദിവസം വരെ സ്റ്റോക്കിൽ ഉണ്ടാകുന്നതാണ്. ആശുപത്രികൾ ഈയിടെ കടുത്ത സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. കൂടാതെ രക്തത്തിന് തുടർച്ചയായി ഉയർന്ന ഡിമാൻഡുണ്ടെന്നും ഡോണർ സർവീസസ് ആൻഡ് ലോജിസ്റ്റിക്സ് ഡയറക്ടർ പോൾ മക്കിന്നി പറഞ്ഞു.

സമൂഹത്തിൽ അടുത്തിടെ ഉയർന്ന തോതിലുള്ള ശ്വാസകോശ സംബന്ധമായ അസുഖം രക്തത്തിന്റെ ശേഖരണത്തെയും ബാധിച്ചു, അതിന്റെ ഫലമായി എല്ലാ രക്തഗ്രൂപ്പുകളുടെയും ലഭ്യത വളരെ താഴ്ന്ന നിലയിലാണ്. ആശുപത്രി സംവിധാനത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കാൻ, വരും ദിവസങ്ങളിൽ ഡോണേഷൻ ക്ലിനിക്കുകളിൽ പങ്കെടുക്കാൻ കഴിയുന്നത്ര ദാതാക്കൾ എത്തേണ്ടത് ആവശ്യമാണ്‌. ഒരു പുതിയ ദാതാവാകാൻ താൽപ്പര്യമുള്ളവർ http://giveblood.ie-ൽ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here