Ireland

ഓൺലൈൻ സേവനതടസം: സാധാരണ പരിധിക്ക് മുകളിലുള്ള ഇടപാടുകൾക്ക് അക്കൗണ്ടിൽ നിന്നും പണം ഡെബിറ്റ് ചെയ്യും- BOI

സെർവർ തകരാറിലാകുന്ന സമയങ്ങളിൽ ഇടപാടുകൾ നടത്തുമ്പോൾ, സാധാരണ പരിധിക്ക് പുറത്ത് പണം ട്രാൻസ്ഫർ ചെയ്യുകയോ പിൻവലിക്കുകയോ ചെയ്യുന്ന ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുമെന്ന് ബാങ്ക് ഓഫ് അയർലൻഡ് അറിയിച്ചു. ഓൺലൈൻ ബാങ്കിംഗ് പോർട്ടലായ 365 ഓൺ‌ലൈനിലും മൊബൈൽ ബാങ്കിംഗ് ആപ്പിലും സേവനങ്ങൾ തടസ്സപ്പെടുത്തിയ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്.

കോൺടാക്‌റ്റ്‌ലെസ്, കാർഡ്, എടിഎം സേവനങ്ങൾ എന്നിവയെ ബാധിച്ചില്ലെങ്കിലും ഉപഭോക്താക്കൾക്ക് സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയാതെ വന്നതോടെയാണ് പ്രശ്‌നങ്ങൾ ആദ്യം ഉടലെടുത്തത്. പ്രശ്‌നം എത്രയും വേഗം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് ബാങ്ക് പറഞ്ഞു.ഉപഭോക്താക്കളോട് എന്തെങ്കിലും അസൗകര്യമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുകയും ചെയ്തു.എന്നാൽ ഉപഭോക്താക്കൾ അവരുടെ സാധാരണ പരിധിക്ക് മുകളിൽ പണം കൈമാറ്റം ചെയ്യുകയോ പിൻവലിക്കുകയോ ചെയ്താൽ പണം അവരുടെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യപ്പെടുമെന്നും ബാങ്ക് ഓർമ്മിപ്പിച്ചു.

അധിക തുക ഈടാക്കാൻ സാധ്യതയുണ്ടെങ്കിൽ പണം പിൻവലിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്ന് ബാങ്ക് അറിയിച്ചു. ഉപഭോക്താക്കൾ അവരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നതിലും കൂടുതൽ പണം പിൻവലിച്ചാൽ അത് തിരികെ നൽകേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Newsdesk

Recent Posts

“അടയാളം” ഷോർട് ഫിലിം ട്രെയ്‌ലർ റിലീസ് ചെയ്തു

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…

4 hours ago

വീടുകളുടെ എക്സ്റ്റെൻഷനും മറ്റ് നവീകരണത്തിനുമുള്ള പുതിയ പ്ലാനിംഗ് ഇളവുകൾ ഉടൻ പ്രഖാപിക്കും

ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…

5 hours ago

കാബൂളിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 400ഓളം പേർ

  കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…

12 hours ago

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

1 day ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

1 day ago

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

1 day ago