Ireland

‘Live Chat scam’: സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് മുന്നറിയിപ്പ് നൽകുന്നു

ഉപഭോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും റിമോട്ട് ആക്‌സസ് അനുവദിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ബാങ്ക് ഓഫ് അയർലൻഡ് മുന്നറിയിപ്പ് നൽകുന്നു. ബാങ്ക് ഓഫ് അയർലൻഡിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് ഉപഭോക്താവിന് ഒരു ഫോൺ കോൾ ലഭിക്കുകയും, അവരുടെ ഓൺലൈൻ ബാങ്കിംഗിലേക്ക് ലോഗിൻ ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെടും.

BOOK YOUR TICKETS NOW : https://www.eventblitz.ie/

ഒരു തത്സമയ ചാറ്റ് സേവനത്തിനോ ഉപഭോക്താവിന്റെ പിസി പരിശോധിക്കുന്നതിനോ വേണ്ടിയുള്ളതാണെന്ന് പറഞ്ഞ് തട്ടിപ്പുകാരൻ മറ്റൊരു പുതിയ വെബ്‌സൈറ്റ് വിലാസത്തിലേക്ക് പോകാൻ ഉപഭോക്താവിനോട് ആവശ്യപ്പെടുന്നു. എന്നാൽ വാസ്തവത്തിൽ ഇത് തട്ടിപ്പുകാരനെ ഉപഭോക്താവിന്റെ കമ്പ്യൂട്ടറിലേക്ക് റിമോട്ട് ആക്‌സസ് അനുവദിക്കും. ഒരു വെബ്‌സൈറ്റിലേക്ക് പോകാനോ, അവർ അയച്ച ലിങ്കിൽ ക്ലിക്ക് ചെയ്യാനോ ആവശ്യപ്പെടുന്ന കോൾ വന്നാൽ ഹാംഗ് അപ്പ് ചെയ്യണമെന്ന് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി.

തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത് ബിസിനസ് ബാങ്കിംഗ് ഉപഭോക്താക്കളെയാണെന്നും ഇത്തരത്തിലുള്ള തട്ടിപ്പിന്റെ റിപ്പോർട്ടുകൾ ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ബാങ്ക് പറഞ്ഞു. വഞ്ചനയുടെ വ്യാപനത്തെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ബാങ്ക് ഓഫ് അയർലണ്ട് national fraud awareness campaign ആരംഭിക്കുന്നതായും അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

12 hours ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

1 day ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

1 day ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

1 day ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

2 days ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

2 days ago