അയർലൻഡ് നിവാസിയായ സെലിൻ ചാക്കോ രചനയും സംഗീതവും നിർവഹിച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യർ ആലപിച്ച മനോഹര ക്രിസ്തീയ ഭഗതിഗാനം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നു.
സെലിൻ ചാക്കോയുടെ ജീവിത സ്വപ്നത്തിന്റെ തന്നെ ഒരു നാഴികക്കല്ലാണ് ഈ ഗാനം. ഒത്തിരി നാളുകളായി കണ്ട സ്വപ്ന സാക്ഷാത്ക്കാരത്തിന്റേയും അതിനായി ചിലവഴിച്ച വിലപ്പെട്ടതും ആസ്വാദകരവുമായ കാലത്തിന്റെയും മധുരം നുണയുന്ന സന്തോഷത്തോടെയാണ് സെലിൻ ചാക്കോ ഈ ഗാനം പ്രേഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത്.
ചെറുപ്പം മുതൽക്കേ തന്നെ പാട്ടുകളോടും, ഈണങ്ങളോടും ആലാപനത്തോടുമുല്ല അതിയായ താല്പര്യവും അതിലുപരി ദൈവസ്നേഹത്തോടും ദൈവം ചെയ്ത നന്മകളോടുമുള്ള കൗതുകവും ഇത്തരത്തിലുള്ള ഒരു കലാ മേഖലയിലേക്ക് തൻറെ പേരുകൂടി എഴുതി ചേർക്കുവാൻ സെലിൻ ചാക്കോയ്ക്ക് മുതൽക്കൂട്ടാകുകയായിരുന്നു. ഈ ഗാനം എഴുതുകയും അതിനനുയോജ്യമായ ഈണം നൽകുകയും ചെയ്ത സെലിൻ ഗാനങ്ങൾ ആലപിക്കാനും കഴിവുള്ള ഒരു കലാകാരികൂടിയാണ്.
ലൊഫ്റ്റിൻ . പി. ജെ( പ്രൊജെക്ട് കോഓർഡിനേറ്റർ), അമൽ രാജു&അമോസ് .ടി.ജി(ഡി.ഓ.പി), സിറിൽ റപ്പായി(എഡിറ്റ്), ജിൻസൺ വർഗീസ്(പ്രോഗ്രാമിങ്), അരുൺ നായർ(ഡിസൈൻ) എന്നിവരാണ് വെള്ളിയാഴ്ച നാലുമണിയോടെ പ്രേഷകരിലേക്കെത്തിക്കുന്ന ഈ ക്രിസ്തീയ ഭക്തിനിർഭര ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…