സിപിഐ (എം) ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസ്സിന്റെ ഭാഗമായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) ബ്രിട്ടനിലെയും അയർലണ്ടിലെയും ബ്രാഞ്ചുകളുടെ സമ്മേളനം പൂർത്തിയായി.
ഫെബ്രുവരി 5 – 6 തീയതികളിൽ ഹീത്രൂവിലാണ് AIC ദേശീയ സമ്മേളനം. ജനുവരി 22 ശനിയാഴ്ച ദേശീയ സമ്മേളന പതാകാദിനം ആയി ആചരിക്കും. മാർക്സിസ്റ്റ് ആചാര്യൻ കാൾ മാർക്സ് അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ പാർട്ടി സെക്രട്ടറി സ.ഹർസെവ് ബെയ്‌ൻസ് കൈമാറുന്ന രക്തപതാക സമ്മേളനം സ്വാഗതസംഘം ചെയർമാൻ സ. ബിനോജ് ജോണും കൺവീനർ സ.രാജേഷ് കൃഷ്ണയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് പാർട്ടിപ്രവർത്തകർ റാലിയായി പതാക മാർക്ക്സ് മെമ്മോറിയൽ ലൈബ്രറിയിൽ എത്തിക്കും.(37a Clerkenwell Green, London, EC1R 0DU) . ഇവിടെ നിന്ന് പതാക ഹീത്രൂവിലെ സമ്മേളനഗരിയിൽ എത്തിക്കും.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…