Ireland

വിദേശ നഴ്സുമാരുടെ റെജിസ്ട്രേഷൻ നടപടികളിലെ കാലതാമസം, തുടർനടപടികളുമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് – ഇന്ത്യൻ അംബാസഡറുടെ സാന്നിധ്യത്തിൽ ചർച്ച

വിദേശ നഴ്സുമാരുടെ റെജിസ്ട്രേഷൻ നടപടികളിലെ കാലതാമസവും മറ്റു അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ഭാരവാഹികൾ NMBI സി ഇ ഓ ഷീല മക്ക്ലെല്ലാണ്ട്, NMBI റെജിസ്ട്രേഷൻ ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥർ, NMBI എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി കരോലിൻ ഡോണോഹൂ എന്നിവരുമായി സംഘടിപ്പിച്ച തുടർചർച്ചയിൽ ആരാധ്യനായ ഇന്ത്യൻ അംബാസഡർ ശ്രീ അഖിലേഷ് മിശ്രയും ആദ്യാവസാനം പങ്കെടുത്തു. ഫെബ്രുവരി 8 ചൊവാഴ്ച 11 മണിക്ക് ഓൺലൈനിൽ ആണ് മീറ്റിംഗ് നടന്നത്.  കൺവീനർ  വർഗ്ഗീസ് ജോയ്, ട്രഷറർ രാജിമോൾ മനോജ്, നാഷണൽ മെമ്പർഷിപ് കോർഡിനേറ്റർ വിനു കൈപ്പിള്ളി എന്നിവർ MNIയെ പ്രതിനിധീകരിച്ചു മീറ്റിങ്ങിൽ പങ്കെടുത്തു.  മുൻപ് മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ ഡിസംബർ 7ന്  നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലൻഡ് (NMBI) സി ഇ ഒ ഷീല മക്ക്ലെലാൻണ്ടുമായി ഐറിഷ് നഴ്സസ്  ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ: എഡ്‌വേർഡ് മാത്യൂസിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യുകയും പ്രശ്‌നം എത്രയും വേഗം പരിഹിക്കണം എന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി  ഗ്രേഡ് 4 രെജിസ്ട്രേഷൻ കേസ് ഓഫിസർമാരുടെ  10 ഫുൾ ടൈം പുതിയ തസ്തികൾ (3 പെർമെനന്റ്, 7 താൽക്കാലികം) NMBI  വിജ്ഞാപനം ചെയ്തിരുന്നു. റെജിസ്ട്രേഷൻ നടപടികൾ പൊതുവിൽ വേഗത്തിലായി തുടങ്ങിയെങ്കിലും ചില ഉദ്യോഗാർത്ഥികൾ അവരുടെ ഡിസിഷൻ ലെറ്റർ ലഭിക്കുന്നതിലെ കാലതാമസം MNI യെ അറിയിക്കുകയും ആ പരാതികൾ MNI ഉടനെതന്നെ NMBIയെ അറിയിക്കുകയും അവ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഡിസിഷൻലെറ്റർ ലഭിച്ചു ആപ്റ്റിട്യൂഡ് ടെസ്റ്റിനോ അഡാപ്റ്റേഷനോ വേണ്ടി അയർലണ്ടിലെത്തിയ ഉദ്യോഗാർത്ഥികളോട് NMBI വീണ്ടും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത് മൂലം ഉണ്ടാകുന്ന കാലതാമസം പരിഹരിക്കണമെന്ന ആവശ്യം  MNI ഭാരവാഹികൾ ശക്തമായി ഉന്നയിച്ചു. അതുകൂടാതെ ആപ്റ്റിട്യൂഡ് ടെസ്റ്റോ അഡാപ്റ്റേഷനോ പരാജയപ്പെടുന്ന നഴ്സുമാർക്ക് വീണ്ടും റെജിസ്ട്രേഷന് അപേക്ഷിക്കുകയും ചെയ്യേണ്ടി വരികയും ഡിസിഷൻ ലെറ്റർ ലഭിക്കാറാവുമ്പോഴേക്കും IELTS/OETയുടെ കാലാവധി കഴിയുകയും അവർക്കും വീണ്ടും IELTS/OET എഴുതേണ്ടി വരികയും ചെയ്യുന്നു എന്ന പ്രശ്നവും NMBI സി ഇ ഓയുടെ ശ്രദ്ധയിൽ പെടുത്തി. പ്രശ്നം അനുഭാവപൂർണ്ണമായി പരിഗണിക്കുകയും പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യാമെന്ന് സി ഇ ഓ ഉറപ്പു നൽകി. ഓവർസീസ് നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ MNIയുമായി സഹകരിച്ചു പ്രവർത്തിക്കാൻ NMBI സന്നദ്ധമാണെന്ന് സി ഇ ഷീല മക്ക്ലെല്ലാണ്ട് അറിയിച്ചു. എംബസ്സിയുടെ ഭാഗത്തുനിന്നും ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന്  അംബാസഡർ യോഗത്തിൽ ഉറപ്പു നൽകി.

മൈഗ്രന്റ് നഴ്സസ് അയർലണ്ടിൽ ഫ്രീ മെമ്പർഷിപ് എടുക്കുന്നതിനു താഴെക്കാണുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

2 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

3 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

5 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

12 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago