Ireland

ഐറിഷ് ഇന്ത്യനായ സാൻവി കൗശിക് വികസിപ്പിച്ചെടുത്ത ആപ്പ് ലോകത്തിലെ മികച്ച 6 ആപ്പുകളുടെ പട്ടികയിൽ

സമയബന്ധിതവും അഫൊർഡബിളുമായ പീഡിയാട്രിക് ഒക്യുപേഷണൽ തെറാപ്പി സേവനങ്ങൾ നൽകുന്ന ഇടങ്ങൾ നാവിഗേറ്റ് ചെയ്യാൻ എളുപ്പമുള്ള ആപ്ലിക്കേഷനായ സ്റ്റെല്ലാർ വികസിപ്പിക്കുന്നതിനായി കോർക്ക് സിറ്റിയിൽ നിന്നുള്ള സാൻവികൗശിക്കിനെ ലോകമെമ്പാടുമുള്ള ആറ് ടെക്നോവേഷൻ ഫൈനലിസ്റ്റുകളിൽ ഒരാളായി തിരഞ്ഞെടുത്തു. സാൻവിക്ക് 13 വയസ്സുണ്ട്, ക്രൈസ്റ്റ് കിംഗ് സ്കൂളിലാണ് പഠിക്കുന്നത്.

60 രാജ്യങ്ങളിൽ നിന്നുള്ള 5,900 പെൺകുട്ടികൾ, കമ്മ്യൂണിറ്റി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 1,700 മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുത്തു. അതിൽ ആറ് ജൂനിയർ ഫൈനലിസ്റ്റുകളിൽ ഒരാളായി സാൻവിയുടെ സ്റ്റെല്ലാർ അപ്ലിക്കേഷൻ തിരഞ്ഞെടുത്തു. ലോക കിരീടത്തിനായി സാൻവിയും മറ്റ് ഫൈനലിസ്റ്റുകളും ഓഗസ്റ്റിൽ വിധികർത്താക്കളെ നേരിടും. പിച്ച് ഇവന്റിനായി പ്രീ-കോവിഡ് സാൻവി കാലിഫോർണിയയിലേക്ക് പോകുമായിരുന്നു, എന്നാൽ ഈ വർഷം അത് ഓൺലൈനിലാണ്.

ടീൻ-ടേൺ എന്ന ചാരിറ്റിയുടെ മെന്റർഷിപ്പ് പ്രകാരമാണ് സ്റ്റെല്ലാർ വികസിപ്പിച്ചെടുത്തത്, underserved areasൽ നിന്നും underrepresented communitiesൽ നിന്നും STEM ൽ മൂന്നാം ലെവൽ യോഗ്യത സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് ടീൻ-ടേൺ. ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്ക് സുരക്ഷിതമായ ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്ന ഈ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിന് സാൻവി ഒരു ടീൻ-ടേൺ മെന്ററുമായിചേർന്ന് പ്രവർത്തിച്ചു, അതിലൂടെ അവർക്ക് വിദൂര കൂടിക്കാഴ്‌ചകൾ നൽകാനും പുരോഗതി നിരീക്ഷിക്കാനും കുട്ടികൾക്കായി വ്യക്തിഗത പ്രോഗ്രാമുകൾ വികസിപ്പിക്കാനും കഴിയും. അയർലണ്ടിലെ ഒക്യുപേഷണൽ തെറാപ്പി പിന്തുണയ്ക്കായി കാത്തിരിക്കുന്ന 30,000 കുട്ടികളിൽ ചിലർക്ക് അവർ എവിടെയാണെങ്കിലും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിയും എന്നതാണ് ഇതിന്റെ പ്രധാന ഗുണം.

സാൻവിയുടെ അമ്മ ഒരു Occupational Therapist ആണ്. ലോക്ക്ഡൗൺ കാലത്ത് പരിചരണം ലഭ്യമാക്കാൻ മാതാപിതാക്കൾ ബുദ്ധിമുട്ടുന്നത് അവൾ ശ്രദ്ധിച്ചിരുന്നു. ഇതാണ് അവൾക്ക് ഈ ആപ്പ് വികസിപ്പിക്കാൻ പ്രചോദനമായത്.

“നിലവിൽ അയർലണ്ടിൽ 30,000 കുട്ടികൾ ഒക്യുപേഷണൽ തെറാപ്പിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്, COVID-19 നിയന്ത്രണങ്ങൾ കാരണം ഈ കാത്തിരിപ്പിൻറെ ദൈർഘ്യം കൂടുകയാണ്. ലിസ്റ്റുകൾ കൂടുന്തോറും കൂടുതൽ കുട്ടികൾ കഷ്ടപ്പെടുന്നു. ഇത് പരിഹരിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അനുയോജ്യമാണെന്ന് എനിക്ക് തോന്നിയിരുന്നു.” എന്നാണ് ലോകത്തിലെ മികച്ച ആറിലൊരാളായി അവളുടെ ആപ്പ് തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്തയോട് സാൻവി പ്രതികരിച്ചത്. പരിചയസമ്പന്നരായ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ വികസിപ്പിച്ചെടുത്ത തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഉയർന്ന നിലവാരമുള്ള ഉള്ളടക്കം ഹോസ്റ്റുചെയ്യുന്നതിലൂടെയും അവരുടെ പ്രദേശങ്ങളിൽ ലഭ്യമാകുന്ന ഈ സേവനങ്ങൾ തിരയാൻ അനുവദിക്കുന്നതിലൂടെയും സ്റ്റെല്ലാർ കുടുംബങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഓരോ കുട്ടിക്കും, അവർ എവിടെ താമസിച്ചാലും ഉയർന്ന നിലവാരമുള്ള സേവനങ്ങളിലേക്ക് പ്രവേശനം ഉണ്ടായിരിക്കണമെന്നും സാൻവി കൂട്ടിച്ചേർത്തു.

തന്റെ ആപ്ലിക്കേഷൻ നൈജീരിയ, ഉസ്ബെക്കിസ്ഥാൻ, കാനഡ, സ്പെയിൻ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കൊപ്പം ടെക്നോവേഷൻ ഫൈനലിസ്റ്റായി തിരഞ്ഞെടുത്തുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഈ മത്സരവും ടീൻ-ടേണുമായുള്ള എന്റെ ഇടപെടലും തനിക്ക് ഭാവിയിൽ എന്തുചെയ്യാനാകുമെന്ന് മനസിലാക്കാൻ സഹായിച്ചുവെന്നും സാൻവി പറഞ്ഞു.

Sub Editor

Recent Posts

അന്തരിച്ച കാവൻ മലയാളി സജി സുരേന്ദ്രന്റെ പൊതുദർശനം നാളെ

ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…

3 hours ago

നോർത്ത്‌സൈഡ് ഹോം കെയറിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ പണിമുടക്കുന്നു

ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…

4 hours ago

ഫുട്ബോൾ ലോകം വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പ് ടിക്കറ്റിനായി ഒഴുകിയത് 50 കോടി അപേക്ഷകൾ

ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…

4 hours ago

ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ

 ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…

5 hours ago

ഫ്ലോറിഡയിൽ മണൽക്കുഴി തകർന്ന് ഉറ്റസുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ മരിച്ചു

ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…

5 hours ago

വിമാനയാത്രക്കാർക്ക് പുതിയ ഫീസ്; ഫെബ്രുവരി 1 മുതൽ തിരിച്ചറിയൽ രേഖകളില്ലെങ്കിൽ 45 ഡോളർ നൽകണം

  വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…

6 hours ago