DHL ഡെലിവറികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർധിക്കുന്നതായി മുന്നറിയിപ്പ്. പാക്കേജ് ഡെലിവറിക്കായി QR കോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടുള്ള സംശയാസ്പദമായ ഡെലിവറി അറിയിപ്പുകൾ വ്യക്തികൾക്ക് ലഭിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. DHL നിന്നുള്ളതെന്ന തരത്തിൽ വ്യാജ അറിയിപ്പ് വീടുകളിലും പോസ്റ്റ് ബോക്സുകളിലും നിക്ഷേപിക്കുന്നു. ഡെലിവറി സമയം വീട്ടിൽ ആള്ളില്ലായിരുന്നെന്നും, നോട്ടീസിൽ ഒരു QR കോഡും, ഡെലിവറി ഇപ്പോൾ പുനഃക്രമീകരിക്കാനുള്ള നിർദ്ദേശവും ഉൾപ്പെടുന്നു. DHL വെബ്‌സൈറ്റ് സന്ദർശിക്കാൻ സ്വീകർത്താക്കളോട് QR കോഡ് സ്കാൻ ചെയ്യാൻ ആദ്യ ഘട്ടം ആവശ്യപ്പെടുന്നു. തുടർന്ന് ഡെലിവറി ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതിന് അവരുടെ DHL വേബിൽ നമ്പർ നൽകുക. തുടർന്ന് ആവശ്യമായ മാറ്റങ്ങൾ നൽകാനാകും.
എന്നാൽ ഇത് തട്ടിപ്പാണെന്നും ഉപഭോക്താക്കൾ ജാഗ്രത പാലിക്കാനും കമ്പനി ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. QR കോഡ് സ്കാൻ ചെയ്യുന്നത് വഴി പണം നഷ്ടമാകാൻ സാധ്യതയുണ്ട്. പേപ്പർ നോട്ടീസുകൾക്ക് പുറമേ, തട്ടിപ്പുകാർ വ്യാജ എസ്എംഎസ് സന്ദേശങ്ങളും പ്രചരിക്കുന്നു. ചില അറിയിപ്പുകൾ യഥാർത്ഥമാണെങ്കിലും, DHL ഡെലിവറികളുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് തുടരുന്നതിനാൽ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…