Ireland

‘Do worry’ അയർലണ്ടിൽ നിന്നുള്ള ഒരു കിടിലം ഷോർട്ട് ഫിലിം

സമകാലീന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ Do Worry എന്ന ഹൃസ്വ ചിത്രം യൂട്യൂബിൽ പ്രേഷകരുടെ  കയ്യടി നേടി മുന്നേറുന്നു.  ഒട്ടനവധി മ്യൂസിക് ആൽബങ്ങളും ഷോർട്ട് ഫിലിമുകളും മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള കളർ ആൻഡ് കാൻവാസിന്റെ ബാനറിൽ പുതുമുഖങ്ങളായ ഒരു പിടി കലകന്മാരെ അണിനിരത്തി കിരൺ ബാബു കരാലിൽ  ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജെയ്സൺ ജോസഫ്  ആണ്. യുവ സംവിധായകരായ തരുൺ മൂർത്തി, ഷംസു സായ്‌ബ എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ചു. സമകാലീന വിഷയത്തിൽ ഒരു പുതു  ചിന്ത സമ്മാനിക്കുന്ന  ഈ ഹൃസ്വചിത്രം  നിരവധി പ്രേഷകരുടെ മനംകവർന്നു കഴിഞ്ഞു.

സമൂഹത്തിൽ മാറ്റമില്ലാതെ തുടർന്ന് കൊണ്ടിരിക്കുന്ന ഗൗരവ മേറിയ അനാചാരത്തെ പ്രതിബാധിക്കുന്ന ഈ  ചിത്രം മുന്നോട്ടുവക്കുക്കുന്ന ആശയം ഉരുതിരിഞ്ഞതു ഒരു വാട്സപ്പ് ട്രോളിൽ നിന്നാണെന്നുള്ളത് ഏറെ കൗതുകമുണർത്തുന്നു . പരിപൂർണമായും അയർലണ്ടിൽ ചിത്രീകരിച്ചതാനെങ്കിലും കേരളത്തനിമ ചോരാതെ നിലനിർത്താൻ കഴിഞ്ഞതായി പ്രേഷകർ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ ക്യാമറയും എഡിറ്റ്ങ്ങും നിർവഹിച്ചിരിക്കുന്നതും കിരൺ ബാബു കാരാലിൽ ആണ്. സിംപ്സൺ ജോൺ സംഗീതം സംവിധാനം നിർവഹിച്ചപ്പോൾ റാം സുന്ദർ ഉം ക്രിസ്‌ ജോയും ചേർന്ന്  പശ്ചാത്തല സംഗീതവും തയ്യാക്കി. നിഷ കെ ജോൺ വസ്ത്രാലങ്കാരവും, അരവിന്ദ് അജയൻ ലൊക്കേഷൻ മാനേജർ ആയും പ്രവർത്തിച്ചു. പുതുമുഖങ്ങളായ പോൾ വർഗീസ്‌, ആരതി വിജയൻ, ഷനീജ്‌ ജോഷി ,അർച്ചന മധു ,ജെയ്സൺ ജോസഫ് , സൗമ്യ ബിനു ,മാത്യൂസ് ജോർജ് എന്നിവർ ചിത്രത്തിൽ വേഷമിട്ടു.‘DO WORRY’ Short Movie:

Newsdesk

Recent Posts

പോർമുഖം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

3 mins ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

8 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

20 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

22 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago