Ireland

യുവേഫ യൂറോപ്പ ലീഗ് ഫൈനൽ: ഡബ്ലിൻ സിറ്റിയിലെ ഇന്നത്തെ ക്രമീകരണങ്ങൾ

മെയ് 22,ബുധനാഴ്ച Atalanta , Bayer Leverkusen ടീമുകൾ ഏറ്റുമുട്ടുന്ന യുവേഫ യൂറോപ്പ ലീഗ് ഫൈനൽ ആതിഥേയത്വം വഹിക്കുന്നത്തിന്റെ ആവേശത്തിലാണ് ഡബ്ലിൻ.ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ടെലിവിഷൻ പ്രേക്ഷകരുള്ള യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ ഏറ്റവും വലിയ രണ്ടാമത്തെ യുഇഎൽ ഫൈനൽ ആണ് ഇന്ന് നടക്കുന്നത്. രാത്രി 8 മണിക്ക് യുവേഫ യൂറോപ്പ ലീഗ് ഫൈനൽ മത്സരത്തിന് അവിവ സ്റ്റേഡിയത്തിൽ തുടക്കമാകും. മല്സരത്തോടനുബന്ധിച്ച് സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും ഡബ്ലിൻ സിറ്റി കൗൺസിൽ ഒരുക്കുന്ന ക്രമീകരങ്ങൾ അറിയാം. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സ്ഥലങ്ങൾ:

•Lansdowne Road – both sides from Northumberland Road to Herbert Road

•Shelbourne Road – both sides from Ballsbridge to Bath Avenue

•Bath Avenue – both sides from Londonbridge Road to Shelbourne Road

•Newbridge Avenue l Herbert Road l Lansdowne Lane from Northumberland Road to Shelbourne Road

സാധുവായ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ വിലാസത്തിൻ്റെ തെളിവ് ഹാജരാക്കിയാൽ പ്രദേശത്തെ താമസക്കാർക്ക് പ്രവേശനം ലഭിക്കും. സുരക്ഷാ കാരണങ്ങളാൽ മത്സരം നടക്കുന്ന ദിവസം വൈകിട്ട് 4 മണി മുതൽ ലാൻസ്‌ഡൗൺ റോഡ് ഡാർട്ട് സ്റ്റേഷൻ അടച്ചിടും. ഡാർട്ട് സർവീസുകൾ ഷെഡ്യൂൾ ചെയ്തതുപോലെ തുടരും. എന്നാൽ ഈ സമയങ്ങളിൽ യാത്രക്കാർക്ക് ഗ്രാൻഡ് കനാൽ ഡോക്കിലോ സാൻഡിമൗണ്ട് സ്റ്റേഷനുകളിലോ ഇറങ്ങേണ്ടി വരും. സാൻഡിമൗണ്ട് ഡാർട്ട് സ്‌റ്റേഷനും സാൻഡിമൗണ്ട് ഹോട്ടലിനുമിടയിൽ ചലന വൈകല്യമുള്ളവർക്കായി ഒരു ഷട്ടിൽ ബസ് സർവീസ് നടത്തും.

ഷെൽബൺ പാർക്ക് ഗ്രേഹൗണ്ട് സ്റ്റേഡിയവും ആർഡിഎസ് സിമ്മൺസ്കോർട്ടും രണ്ട് ഫാൻ മീറ്റിംഗ് പോയിൻ്റുകളാണ് (എഫ്എംപി). ഓരോ ഫൈനലിസ്റ്റ് ടീമിൻ്റെയും ടിക്കറ്റ് ലഭിച്ച ആരാധകർക്ക് മത്സരത്തിന് മുമ്പ് ഒത്തുകൂടാനും സ്റ്റേഡിയത്തിലേക്ക് പോകാനുമുള്ള മീറ്റിംഗ് പോയിൻ്റായിയിരിക്കും ഇവിടം. അറ്റലാൻ്റയെ FMP സൗത്തിലും (RDS Simmoncourt) Bayer Leverkusen FMP നോർത്തിലും (ഷെൽബോൺ പാർക്ക്) എഫ്എംപി സജ്ജീകരിച്ചിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

2 hours ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

4 hours ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

5 hours ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

7 hours ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

24 hours ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

1 day ago