Ireland

അയർലണ്ടിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുന്നിൽ ഇന്ത്യൻ വംശജർ

അയർലണ്ടിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 9,175 ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ അയർലണ്ടിൽ പഠിക്കുന്നുണ്ട്. മൊത്തം അന്താരാഷ്ട്ര വിദ്യാർത്ഥി ജനസംഖ്യയുടെ 10% ആണിത്. കഴിഞ്ഞ വർഷം 44,500 അന്താരാഷ്ട്ര വിദ്യാർത്ഥികൾ അയർലണ്ടിലെത്തി. മുൻ വർഷം ഇത് 40,000 ആയിരുന്നു, 10% വർദ്ധനവ്. തുടർച്ചയായ നാലാം വർഷമാണ് ഈ വളർച്ച കൈവരിക്കുന്നത്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

2023/24 അധ്യയന വർഷം വരെ, അമേരിക്കയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ. കഴിഞ്ഞ വർഷം, അമേരിക്കൻ വിദ്യാർത്ഥികളുടെ എണ്ണം 6,125 അഥവാ 8% ആയിരുന്നു. യുഎസ് രണ്ടാം സ്ഥാനത്താണ്. ചൈന, യുകെ, കാനഡ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, കുവൈറ്റ് എന്നിവയുൾപ്പെടെ 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അയർലണ്ടിൽ പഠിക്കുന്നുണ്ട്. ബിരുദം നേടുക മാത്രമല്ല, വ്യക്തമായ കരിയർ പടുത്തുയർത്താനുള്ള സാഹചര്യം നൽകുന്ന ഇടമായി വിദ്യാർഥികൾ ൾ അയർലണ്ടിനെ കാണുന്നുണ്ടെന്ന് വൺസ്റ്റെപ്പ് ഗ്ലോബലിന്റെ സ്ഥാപകയും സിഇഒയുമായ അരിത്ര ഘോഷാൽ പറഞ്ഞു.

ബിരുദ പ്രവേശനത്തിൽ 9% വർധനവുണ്ടായപ്പോൾ ബിരുദാനന്തര ബിരുദ പഠനത്തിൽ 11% വർധനവുണ്ടായി. STEM, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സുരക്ഷ, sustainability എന്നിവയാണ് വിദ്യാർഥികൾ ഏറെ താല്പര്യപ്പെടുന്ന കോഴ്‌സുകൾ. ബ്രെക്സിറ്റും ഇറാസ്മസ് പ്രോഗ്രാമിൽ നിന്ന് യുകെ പിന്മാറിയതും കാരണം തുടർച്ചയായ നാലാം വർഷവും യുകെയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം 5% കുറഞ്ഞു.ശക്തമായ വളർച്ച ഉണ്ടായിരുന്നിട്ടും, നീണ്ട വിസ പ്രോസസ്സിംഗ് സമയം, വിദ്യാർത്ഥികളുടെ താമസ ലഭ്യതയിലെ കുറവ്, ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾക്ക് നേരെയുള്ള സമീപകാല സുരക്ഷാ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

12 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

14 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

15 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

15 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

17 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago