ഇന്ന് പുലർച്ചെയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ഡബ്ലിനിലെ Clontarf പ്രദേശത്തെ താമസക്കാരെ മാറ്റി പാർപ്പിച്ചു. ഓബർൺ അപ്പാർട്ട്‌മെന്റുകൾക്കും കാസിൽ കോർട്ട് ഹൗസിംഗ് എസ്റ്റേറ്റിനും സമീപം നിരവധി പേരെ ഡബ്ലിൻ അഗ്നിശമന സേന ഒഴിപ്പിച്ചു. നിരവധി വീടുകൾക്കും കാറുകൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. അപ്പാർട്ട്മെന്റ് ബ്ലോക്കിന്റെ ബേസ്മെൻറ് വെള്ളത്തിലായതിനാൽ താമസക്കാർക്കുള്ള വൈദ്യുതി ഉൾപ്പെടെയുള്ള സേവനങ്ങൾ വിച്ഛേദിച്ചു. ബേസ്‌മെന്റിൽ മേൽക്കൂര വരെ ഉയരുന്ന വെള്ളം ഫയർഫോഴ്‌സ് പമ്പ് ചെയ്തു കളയുകയാണ്.
അപ്പാർട്ട്‌മെന്റിന് സമീപത്തെ എസ്റ്റേറ്റിലെ 17 വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.എട്ട് പേരെ അവരുടെ വീടുകളിൽ നിന്ന് റെസ്ക്യൂ സ്ലെഡുകൾ ഉപയോഗിച്ച് മാറ്റി. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചില താമസക്കാരെ പ്രാദേശിക ഹോട്ടലിലേക്ക് മാറ്റുന്നു. രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. North Strand and Phibsborough ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ, ഡബ്ലിൻ സിറ്റി കൗൺസിൽ ജീവനക്ക്കാർ, ESB നെറ്റ്‌വർക്ക് ടെക്നീഷ്യൻമാർ എന്നിവർ സംഭവം സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രദേശത്തെ വെള്ളപ്പൊക്കത്തെത്തുടർന്ന് കില്ലസ്റ്ററിനും ക്ലോണ്ടാർഫ് റോഡിനും ഇടയിലുള്ള റെയിൽ ഗതാഗതം നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. അയർലണ്ടിലുടനീളം നിരവധി സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥ മുന്നറിയിപ്പുകൾ നിലവിലുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…