ഡബ്ലിൻ : ഡബ്ലിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾ നാട്ടിൽ നിന്ന് വന്നിരിക്കുന്ന ബ്രഹ്മവാർ ഭദ്രാസനത്തിൽ സേവനമനുഷ്ഠിക്കുന്ന റവ .ഫാദർ വർഗീസ് തോമസിൻറെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നത് ആയിരിക്കും. ഏപ്രിൽ 10ന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ ഫാദർ വർഗീസ്തോമസിൻറെ കാർമികത്വത്തിൽ വിശുദ്ധ കുമ്പസാരവും തുടർന്ന് പ്രഭാത നമസ്കാരവും അതിനു പുറമെ വിശുദ്ധ കുർബാനയും ഓശാന ശുശ്രൂഷകളും ലൂക്കൻ മെയിൻ സ്ട്രീറ്റിലെ സെൻറ് മേരീസ് പള്ളി (K78 EC82) – യിൽ വച്ച് നടത്തുന്നതായിരിക്കും.
13 ബുധനാഴ്ച വൈകിട്ട് 3 മണി മുതൽ ഫാദർ വർഗീസ് തോമസ് അച്ഛൻ വിശുദ്ധ കുമ്പസാരവും തുടർന്ന് കർത്താവ് ശിഷ്യന്മാരുമായി മാർക്കോസിന്റെ മാളികയിൽ വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും പെസഹാ ഭക്ഷിച്ചതിന്റെയും സ്മരണകളുണർത്തി കൊണ്ട് പെസഹായുടെ ശുശ്രൂഷകൾ ലൂക്കൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക് പള്ളി (K78 EC82) -യിൽ വെച്ച് കൊണ്ടാടുന്നു. 15 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഫാദർ വർഗീസ് തോമസ് അച്ഛന്റെ മുഖ്യകാർമികത്വത്തിൽ തന്നെ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ WSAF കമ്മ്യൂണിറ്റി ഹാളിൽ (D12 XV82) വെച്ച് നടത്തപ്പെടും.
ഏപ്രിൽ 16 ശനിയാഴ്ച വൈകിട്ട് 5:30 മണി മുതൽ ഉയർപ്പു പെരുന്നാൾ ശുശ്രൂഷകൾ ലൂക്കൻ സെൻറ് മേരീസ് പള്ളി (K78 EC82)-യിൽ വച്ച് കൊണ്ടാടുന്നു. അനുഗ്രഹപ്രദമായി ഈ ശുശ്രൂഷകളിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക വികാരി : റവ .ഫാദർ ജോർജ് തങ്കച്ചൻ – 0870693450
സെക്രട്ടറി : കുരുവിള ജോർജ് അയ്യങ്കോവിൽ – 0894381984
ട്രസ്റ്റീ : ജോർജ് മാമൻ കോശി – 0899653741
അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…