gnn24x7

ഡബ്ലിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ പീഢാനുഭവ ശുശ്രൂഷകൾ

0
666
gnn24x7

ഡബ്ലിൻ : ഡബ്ലിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾ നാട്ടിൽ നിന്ന് വന്നിരിക്കുന്ന ബ്രഹ്മവാർ ഭദ്രാസനത്തിൽ സേവനമനുഷ്ഠിക്കുന്ന  റവ .ഫാദർ വർഗീസ് തോമസിൻറെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നത് ആയിരിക്കും. ഏപ്രിൽ 10ന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ  ഫാദർ വർഗീസ്തോമസിൻറെ  കാർമികത്വത്തിൽ വിശുദ്ധ കുമ്പസാരവും തുടർന്ന് പ്രഭാത നമസ്കാരവും അതിനു പുറമെ വിശുദ്ധ കുർബാനയും ഓശാന ശുശ്രൂഷകളും ലൂക്കൻ മെയിൻ സ്ട്രീറ്റിലെ സെൻറ് മേരീസ് പള്ളി (K78 EC82) – യിൽ വച്ച് നടത്തുന്നതായിരിക്കും.

13 ബുധനാഴ്ച വൈകിട്ട് 3 മണി മുതൽ ഫാദർ വർഗീസ് തോമസ് അച്ഛൻ വിശുദ്ധ കുമ്പസാരവും തുടർന്ന് കർത്താവ് ശിഷ്യന്മാരുമായി മാർക്കോസിന്റെ മാളികയിൽ വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും പെസഹാ ഭക്ഷിച്ചതിന്റെയും സ്മരണകളുണർത്തി കൊണ്ട് പെസഹായുടെ  ശുശ്രൂഷകൾ ലൂക്കൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക് പള്ളി (K78 EC82) -യിൽ വെച്ച് കൊണ്ടാടുന്നു. 15 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഫാദർ വർഗീസ് തോമസ് അച്ഛന്റെ മുഖ്യകാർമികത്വത്തിൽ തന്നെ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ WSAF കമ്മ്യൂണിറ്റി ഹാളിൽ (D12 XV82) വെച്ച് നടത്തപ്പെടും.

ഏപ്രിൽ 16 ശനിയാഴ്ച വൈകിട്ട് 5:30 മണി മുതൽ  ഉയർപ്പു പെരുന്നാൾ ശുശ്രൂഷകൾ ലൂക്കൻ സെൻറ് മേരീസ് പള്ളി (K78 EC82)-യിൽ വച്ച് കൊണ്ടാടുന്നു. അനുഗ്രഹപ്രദമായി ഈ ശുശ്രൂഷകളിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക വികാരി : റവ .ഫാദർ ജോർജ് തങ്കച്ചൻ – 0870693450

സെക്രട്ടറി : കുരുവിള ജോർജ് അയ്യങ്കോവിൽ – 0894381984

ട്രസ്റ്റീ : ജോർജ് മാമൻ കോശി – 0899653741

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here