അയർലണ്ടിൽ ഉന്നത വിദ്യാഭാസത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യയിലേയും ശ്രീലങ്കയിലേയും വിദ്യാർത്ഥികൾക്കായി Education in Ireland വെബ്ബിനാർ സംഘടിപ്പിക്കുന്നു. അയർലണ്ടിൽ പഠനത്തിനായി തയ്യാറെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടതായ വിവരങ്ങളെയും ആശയങ്ങളെയും കുറിച്ച് അവബോധമുണ്ടായേക്കുകയെന്നതാണ് വെബ്ബിനാറിന്റെ പ്രധാന ലക്‌ഷ്യം. ഐറിഷ് ഗവൺമെന്റിന്റെ ഏജൻസിയായ എഡ്യൂക്കേഷൻ അയർലണ്ടാണ് വെബ്ബിനാറിന് നേതൃത്വം നൽകുന്നത്.
ഇന്ത്യയിലെയും ശ്രീലങ്കയിലെയും വിദ്യാർത്ഥികൾക്ക് മാത്രമായി നടത്തുന്ന അയർലണ്ടിലെ ഒരു ഔദ്യോഗിക വിദ്യാഭ്യാസ പരിപാടിയാണിത്. യൂണിവേഴ്സിറ്റികൾ, കോളേജുകൾ, ഐറിഷ് വിസ പ്രതിനിധികൾ എന്നിവരുമായി നേരിട്ട് സംവദിക്കാനും അയർലണ്ടിൽ പഠിക്കുക എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനായി എല്ലാ സംശയങ്ങൾക്കും ഉത്തരം കണ്ടെത്താനും October 23ന് ഇന്ത്യൻ സമയം 1:00pm മുതൽ 6:00pm വരെ സംഘടിപ്പിച്ചിരിക്കുന്ന ഈ വെബ്ബിനാറിലൂടെ കഴിയും. രജിസ്ട്രേഷൻ സൗജന്യമാണ്. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കാം. ഈ ഇവന്റിൽ ഐറിഷ് വിസ ഓഫീസ് പ്രതിനിധികളും വിദ്യാർത്ഥി അംബാസഡർമാരും ഉള്ള ഒരു വെർച്വൽ സെമിനാർ റൂം ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിസിനസ്, സയൻസ്, എഞ്ചിനീയറിംഗ്, ഹ്യുമാനിറ്റീസ് എന്നിവയിൽ യുജി, പിജി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന പരിപാടിയിൽ അയർലണ്ടിലെ മികച്ച 20 സ്ഥാപനങ്ങൾ പങ്കെടുക്കും. ന്യൂഡൽഹിയിലെ ഐറിഷ് വിസ ഓഫീസിലെ ഉദ്യോഗസ്ഥരും വിസ നടപടിക്രമങ്ങളിൽ വ്യക്തത നൽകാൻ ഉണ്ടാകും. ഐറിഷ് സർക്കാർ ഉദ്യോഗസ്ഥർ പരിപാടിയിൽ വിദേശ വിദ്യാർത്ഥികൾക്കായി വെർച്വൽ സെമിനാറുകൾ നടത്തും.
കൂടുതൽ വിവരങ്ങൾക്കായി www.justrightconsultancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91 92073 62888, +91 90613 71888, +35 38713 48726 എന്നീ നമ്പറുകളിലോ info@justrightconsultancy.com, contact@justrightconsultancy.com എന്നീ ഇമെയിൽ അഡ്രസ്സുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…