Ireland

ജലശുദ്ധീകരണ പ്ലാന്റുകളിലെ ഗുരുതര വീഴ്ചകൾ 900,000 ആളുകളെ അപകടത്തിലാക്കുന്നുവെന്ന് EPA റിപ്പോർട്ട്

ഐറിഷ് വാട്ടർ പ്ലാന്റുകളിലെ രണ്ട് ഗുരുതരമായ വീഴ്ചകൾ ഏകദേശം 900,000 ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നു എന്നാണ് Environmental Protection Agency (EPA) വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കോ കിൽഡെയറിലെ ബാലിമോർ യൂസ്റ്റേസിലും കോ വെക്‌സ്‌ഫോർഡിലെ ഗോറേയിലും നടന്ന സംഭവങ്ങളെ കുറിച്ച് ഏജൻസിയുടെ പുതിയ റിപ്പോർട്ടിൽ അവയുടെ ഉപയോഗത്തെ ശക്തമായി വിമർശിച്ചിട്ടുണ്ട്. മലിനമായ ജലവിതരണം കാരണം ജീവൻ അപകടത്തിലായതായി ഈ സംഭവങ്ങളുടെ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് മേൽനോട്ടത്തിന്റെ കാര്യത്തിൽ മാനേജ്മെന്റിന് അപകടകരമായ വീഴ്ചകളുണ്ടായിട്ടുണ്ട് എന്നത് വ്യക്തമാണ്.

വെള്ളിയാഴ്‌ച പുറത്തിറക്കിയ 2021-ലെ പൊതുവിതരണത്തിലെ കുടിവെള്ള ഗുണനിലവാര റിപ്പോർട്ടിൽ വിതരണത്തിലെ മൊത്തത്തിലുള്ള ഗുണനിലവാരം ഉയർന്നതായും 99.7 ശതമാനത്തിലധികം ബാക്ടീരിയ, കെമിക്കൽ പരിധികൾ പാലിക്കുന്നതായും കാണിക്കുന്നുണ്ട്. എന്നിരുന്നാലും, വിതരണ സംവിധാനത്തിലെ മറ്റ് നിരവധി പരാജയങ്ങളുടെ പേരിൽ ഐറിഷ് വാട്ടർ വിമർശിക്കപ്പെടുന്നു.

Trihalomethanes (THM) മാനദണ്ഡങ്ങൾ ലംഘിക്കുന്ന സപ്ലൈകളുടെ എണ്ണം 2021-ൽ വർദ്ധിച്ചു. അവ ക്ലോറിൻ അണുവിമുക്തമാക്കലിന്റെ ഒരു ഉപോൽപ്പന്നമാണ്, കൂടാതെ ജലസ്രോതസ്സുകളിൽ ജൈവവസ്തുക്കൾ അധികമുള്ളിടത്ത് രൂപം കൊള്ളുന്നു. ഇവയുടെ ദീർഘകാല എക്സ്പോഷർ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നു. കുടിവെള്ള ശൃംഖലകളിൽ നിന്ന് ഈയം നീക്കം ചെയ്യുന്നതിനുള്ള പുരോഗതി വളരെ മന്ദഗതിയിലാണെന്നും, ദേശീയ തലത്തിൽ ശക്തമായ നേതൃത്വത്തിന്റെ ആവശ്യകതയുണ്ടെന്നും റിപ്പോർട്ടുണ്ട്. നിലവിലെ നിരക്ക് അനുസരിച്ച് ഐറിഷ് വാട്ടറിന്റെ നിയന്ത്രണത്തിലുള്ള ലെഡ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് 24 വർഷമെടുക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 1970 കൾക്ക് മുമ്പും ശേഷവും നിർമ്മിച്ച കെട്ടിടങ്ങളിൽ പ്ലംബിംഗ് മെറ്റീരിയലായി ലെഡ് ഉപയോഗിക്കുന്നത് സാധാരണമായിരുന്നു. ഐറിഷ് വാട്ടറിന്റെ നിയന്ത്രണത്തിൽ ഏകദേശം 180,000 ലെഡ് പൈപ്പ് കണക്ഷനുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2017 നും 2021 നും ഇടയിൽ 42,000 ലെഡ് പൈപ്പുകൾ മാറ്റിസ്ഥാപിച്ചു.

കോസ് കിൽഡെയറിലും ഡബ്ലിനിലും 590,000-ത്തിലധികം ആളുകൾക്ക് വിതരണം ചെയ്യുന്ന Leixlip വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റും നോർത്ത് വിക്ലോയിലും സൗത്ത് ഡബ്ലിനിലും 127,000 ആളുകൾക്ക് വിതരണം ചെയ്യുന്ന Vartry ട്രീറ്റ്‌മെന്റ് പ്ലാന്റും നവീകരിച്ചതിന്റെ ഫലമായി ഇപിഎയുടെ റെമഡിയൽ ആക്ഷൻ ലിസ്റ്റിൽ (ആർഎഎൽ) “അപകടസാധ്യതയുള്ള” സപ്ലൈസ് നൽകുന്ന ആളുകളുടെ എണ്ണം കുറഞ്ഞു. 2020-നെ അപേക്ഷിച്ച് കുടിവെള്ളത്തിന്റെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ സ്ഥിരീകരണത്തെ ഐറിഷ് വാട്ടർ സ്വാഗതം ചെയ്തു. ഇത് ജല സേവനങ്ങളിലെ ഉയർന്ന തലത്തിലുള്ള നിക്ഷേപത്തിന്റെ ഫലമായുണ്ടാകുന്ന നേട്ടങ്ങൾ കാണിക്കുകയാണ് ഉണ്ടായത്.

2021-ൽ, അയർലണ്ടിലെ ജലശുദ്ധീകരണ പ്ലാന്റുകളിലും നെറ്റ്‌വർക്കുകളിലും 460 മില്യൺ യൂറോ നിക്ഷേപിച്ചിരുന്നു. തുടർന്ന് 12 വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ നിർമ്മിക്കുകയും നവീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ 39 സൈറ്റുകൾ ദേശീയ അണുനശീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചു. ഇതിന്റെ ഫലമായി, EPA-യുടെ “അപകടസാധ്യതയുള്ള” വിതരണങ്ങളുടെ പട്ടികയിലെ ജനസംഖ്യ 2021-ൽ അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കൂടാതെ കുടിവെള്ള വിതരണം പരിശോധിക്കുന്നതിലും നിരീക്ഷിക്കുന്നതിലും ഐറിഷ് വാട്ടർ വരുത്തിയ പുരോഗതികൾ കുടിവെള്ള ഗുണനിലവാരത്തിലെ അപകടസാധ്യതകൾ തിരിച്ചറിയുന്നതിലും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചതായും Environmental Protection Agency (EPA) റിപ്പോർട്ട് അംഗീകരിച്ചു.

*GNN NEWS IRELAND* നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

6 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

7 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

9 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

16 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago