Ireland

അയർലൻഡിൽ ആദ്യമായി- മിസ്സ്‌  കേരള അയർലൻഡ് മത്സരം….

അയർലൻഡിലെ ആദ്യ മലയാളി കുടിയേറ്റം ഒരു 30 വർഷത്തിന് പിന്പോട്ടാണെകിലും, കഴിഞ്ഞ രണ്ടു മൂന്ന് വർഷത്തെ മലയാളി പ്രവാസി കുടിയേറ്റം അതിശയോക്തി ജനിപ്പിക്കും വണ്ണമാണ് എന്നതിന് ഉദാഹരണമാണ് ഇപ്പോൾ പുതുതായി അനൗൺസ് ചെയ്യപ്പെട്ടിരിക്കുന്ന സന്ദര്യ മത്സരം MISS KERALA – IRELAND 2024.

ചുരുങ്ങിയ കാലം കൊണ്ട് അയർലൻഡ് മലയാളികൾക്കിടയിൽ സജീവമായ, അയർലൻഡിൽ ഏറ്റവും കൂടുതൽ ഫോള്ളോവെർസ് ഉള്ള ഇൻസ്റ്റാഗ്രാം പേജ് “NAMMUDE IRELAND” ഉം ഐറിഷ് മലയാളികൾക്ക് വളരെ സുപരിചിതമായ എന്റർടൈൻമെന്റ് കമ്പനി “SOOPER DOOPER creations” ഉം ചേർന്നാണ് ആദ്യ Miss Kerala മത്സരം സംഘടിപ്പിക്കുന്നത്..

ഓഗസ്റ്റ് മാസം 17ആം തീയതി ഡബ്ലിൻ സയന്റോളജി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന ഇവന്റിൽ അയർലൻഡിലെ എല്ലാ ഭാഗത്തു നിന്നും കണ്ടെസ്റ്റാന്റുകളേ ക്ഷണിക്കുന്നു..

മൂന്ന് റൗണ്ടുകളിലായി നടത്തപ്പെടുന്ന മത്സരത്തിന്റെ ജഡ്ജിങ് പാനലിനെ ഉടൻ തന്നെ അനൗൺസ് ചെയ്യുന്നതായിരിക്കും.

ശരീര സൗന്ദര്യത്തിനു പുറമെ ഓരോ യുവതിക്കും തന്റെതായ കഴിവിലും താലന്തിലും ഉള്ള വിശ്വാസവും ലോക പരീക്ജ്ഞാനവും തെളിയിക്കുന്ന മത്സരത്തിനു പുറമെ പാട്ടും നൃത്തവും എല്ലാം ഉൾപെടുത്തികൊണ്ട് ഒരു മെഗാ ഇവന്റ് തന്നെയായിരിക്കും MISS KERALA- IRELAND എന്ന് സംഘടകർ അറിയിക്കുന്നു..

ഒന്നാം സമ്മാനം 1001 യൂറോയും രണ്ടാം സമ്മാനം 501 യൂറോയും മൂനാം സമ്മാനം 301 യൂറോയുമായി നിശ്ചയിച്ചിരിക്കുന്നു..

50 യൂറോ രെജിസ്ട്രേഷൻ ഫീ നിശ്ചയിച്ചിരിക്കുന്ന മത്സരത്തിന്റെ രജിസ്ട്രേഷനുകൾ ആരംഭിച്ചിരിക്കുന്നു..

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടാവുന്നതാണ് 

Bipin : 0892292277

Saiju : 0892614767

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

6 hours ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

7 hours ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

10 hours ago

ഡബ്ലിൻ സിറ്റി സെന്ററിൽ തീപിടിത്തം; പൊതുഗതാഗത സർവീസുകൾക്ക് തടസ്സം

ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…

12 hours ago

‘തലയണ’ (ലൂപ്പ് കഥ )

സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…

13 hours ago

ഐറിഷ് പൗരത്വം ‘അവകാശമല്ല, ആനുകൂല്യം’- നീതിന്യായ മന്ത്രി

പൗരത്വത്തിന് എട്ട് വർഷത്തെ താമസം, ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നിർബന്ധമാക്കാൻ നീക്കം അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ…

13 hours ago