Ireland

അയർലണ്ടിൽ ആദ്യമായി കേരള ജില്ലാടിസ്ഥാനത്തിൽ ഫുട്ബോൾ മത്സരം ഏപ്രിൽ 26ന്

ഫീൽ  അറ്റ്  ഹോം സ്പോൺസർ ചെയ്യുന്ന മൈൻഡ് ഫുട്ബോൾ  ടൂർണമെന്റിൽ ഈ വർഷം കേരള ജില്ലാടിസ്ഥാനിൽ ടീമുകൾ മാറ്റുരക്കും. ഏപ്രിൽ 26നു ഡബ്ലിൻ എയർപോർട്ടിന് സമീപത്തുള്ള  അൽസാ സ്പോർട്സ് സെന്ററിലാണ് മത്സരങ്ങൾ.

അയർലണ്ടിന്റെ മണ്ണിൽ ചേക്കേറിയ മലയാളികൾക്ക് എന്നും പുതുമയും  വ്യത്യസ്തവുമായ പരിപാടികൾ സംഘടിപ്പിക്കുന്ന മൈൻഡ് 2025 May 31നു നടക്കുന്ന  മെഗാമേളക്ക്  മുന്നോടിയായി നടത്തുന്ന കലാകായിക മത്സരങ്ങളുടെ ഭാഗമായാണ് കേരള ജില്ലാ അടിസ്ഥാന ഫുട്ബോൾ മത്സരവും നടത്തുന്നത്.

അയർലണ്ടിലെ മലയാളീ ഫുട്ബാൾ പ്രേമികൾക്ക് ഇതൊരു  പുത്തൻ അനുഭവവും, ജനിച്ചുവളർന്ന മണ്ണിനെ ഹൃദയത്തോട് ചേർത്തുവെക്കുന്നവർക്ക് ഇതൊരു ആവേശവും ആകുമെന്ന പ്രതീക്ഷയിലാണ് മൈൻഡ്. 

മുൻവർഷങ്ങളിൽ നടത്തുന്നതുപോലെ (U12, U16 & Seniors) വിവിധ പ്രായപരുതിയിലുള്ള ഇന്ത്യൻ ഐറിഷ് ക്ലബ്ബുകളുടെ മത്സരങ്ങൾക്ക്  പുറമെയാണ്  കേരളാ ജില്ലാടിസ്ഥാന ഫുട്ബോൾ മത്സരങ്ങൾ നടത്തുന്നത്. ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും Jose Pauly – 087 264 4351 / Jaimon Palatty – 087 951 1344 / Aldus Dass – 089 951 7141 എന്നിവരെ വിളിക്കാവുന്നതാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

4 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

16 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

19 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago