അയർലണ്ട് പ്രവാസികൾക്കിടയിലേക്ക് ഇന്ത്യൻ ഫിലിം ആൻഡ് മ്യൂസിക് രംഗത്തെ പ്രഗത്ഭ സംഗീത സംവിധായകരായ ഫോർ മ്യൂസിക്സ് വീണ്ടും എത്തുന്നു.
ഒപ്പം, വില്ലൻ, വിജയ് സൂപ്പറും പൗർണമിയും, ബ്രദേഴ്സ് ഡേ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്കൊപ്പം മറ്റനവധി ചിത്രങ്ങൾക്കും സംഗീതം ഒരുക്കിയ 4 മ്യൂസിക്സ്, സംഗീത രംഗത്തും അഭിനയ രംഗത്തും തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കുന്ന ഒറിജിനൽ മ്യൂസിക് പ്രൊജക്റ്റ്,”മ്യൂസിക്സ് മഗ് ” സീസൺ 3യുമായിട്ടാണ് എത്തുന്നത്.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ ഉള്ള ഗായകർക്കും, അഭിനയിക്കാൻ താല്പര്യം ഉള്ളവർക്കുമാണ് ഇതിൽ അവസരം ലഭിക്കുന്നത്. 2019ൽ അയർലണ്ടിൽ വച്ചു ചെയ്‌ത “മ്യൂസിക് മഗ് “ന്റെ ആദ്യ സീസൻ വലിയ വിജയം ആണ് നേടിയത്. അയർലൻഡിൽ നിന്നുള്ള 19 പുതിയ ഗായകരെ ആണ് “മ്യൂസിക്സ് മഗ് ” ആദ്യസീസണിലൂടെ സംഗീത രംഗത്തിലേക്ക് ഉയർത്തികൊണ്ട് വന്നത്. വളരെ മികച്ച രീതിയിൽ പുറത്തിറങ്ങിയ ഈ പാട്ടുകൾക്ക് അത്ഭുതകരമായ പ്രതികരണമാണ് ഡിജിറ്റൽ മീഡിയകളിൽ നിന്നും സംഗീത പ്രേമികളിൽ നിന്നും കിട്ടിയത്. ഇതിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ഗായകർക്ക് 4 മ്യൂസിക്സിന്റെ പുതിയ സിനിമയിലും, ആൽബങ്ങളിലും പാടാൻ അവസരം ലഭിച്ചു. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്റെ കീഴിൽ ജിംസൺ ജെയിംസ് ആണ് “മ്യൂസിക് മഗ്” സീസൺ 3 അയർലണ്ടിൽ എത്തിക്കുന്നത്.
യൂട്യൂബ് റിലീസിനു പുറമെ സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, ഗാന, സാവൻ തുടങ്ങി നിരവധി മ്യൂസിക് ആപ്പുകളിലൂടെയും പുറത്തിറങ്ങുന്ന ഗാനങ്ങൾ, ഗായകർക്കും, അഭിനേതാക്കൾക്കും വേൾഡ് മ്യൂസിക്& ഫിലിം ഇൻഡസ്ട്രിയിലേക്കുള്ള വലിയ അവസരം കൂടിയാണ്. മലയാളത്തിലെ പ്രമുഖരായ ഗാന രചയിതാക്കളും, സംവിധായകരും മ്യൂസിക് മഗ് ന്റെ പാനലിൽ ഉണ്ടെന്നതും ശ്രദ്ധേയമാണ് .കൂടുതൽ വിവരങ്ങൾക്ക് ഫോർ മ്യൂസിക്സ് ഇൻസ്റ്റാഗ്രാം, ഫേസ്ബുക് പേജുകളോ www.4musics.in എന്ന വെബ്സൈറ്റോ സന്ദർശിക്കുക.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…