ഡബ്ലിൻ : സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്ററായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിനു ഡബ്ലിൻ സീറോ മലബാർ വിശ്വാസ സമൂഹത്തിൻ്റെ സ്നേഹനിർഭരമായ യാത്രയയപ്പ്. ഗാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൻ നടന്ന ഡബ്ലിൻ സീറോ മലബാർ സഭയുടെ സൈലൻ്റ് നെറ്റെന്ന ക്രിസ്തുമസ് പ്രോഗ്രാം വേദിയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വിക്ടോറിയസ് ദേവാലയ വികാരി, സീറോ മലബാർ സഭാ വൈദീകരായ ഫാ. ജോസഫ് ഓലിയക്കാട്ട്, ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ എന്നിവരും ഫാ. ജിൻ്റോ, ഫാ.ആൻ്റണി സോണൽ സെക്രട്ടറി സിജോ കാച്ചപ്പിള്ളി, ട്രസ്റ്റിമാരായ ബെന്നി ജോൺ, സുരേഷ് സെബാസ്റ്റ്യൻ ഡബ്ലിൻ സോണൽ കമ്മറ്റിയംഗങ്ങൾ, വിവിധ കുർബാന സെൻ്റർ കമ്മറ്റിയംഗങ്ങൾ എന്നിവർ സംബന്ധിച്ചു. അയർലണ്ട് നാഷണൽ പാസ്റ്ററൽ കൗൺസിൽ റിയാൽട്ടോ സെൻ്റ് തോമസ് പാസ്റ്ററൽ സെൻ്ററിൽ സമ്മേളിച്ച് ക്ലമൻ്റ് പാടത്തിപറമ്പിൽ അച്ചനു യാത്രയയപ്പ് നൽകി. അയർലണ്ടിലെ എല്ലാ സീറോ മലബാർ വൈദീകരും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഇരിങ്ങാലക്കുട രൂപതാഗമായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ കഴിഞ്ഞ മൂന്ന് വർഷക്കാലം അയർലണ്ടിലെ സീറോ മലബാർ സഭയുടെ കോർഡിനേറ്ററും അതോടോപ്പം അഞ്ചുവർഷക്കാലമായി ഡബ്ലിൻ സോണൽ കോർഡിനേറ്ററും ലൂക്കൻ, ഫ്ബ്സ്ബോറോ, ഇഞ്ചിക്കോർ കുർബാന സെൻ്ററുകളുടെ ചാപ്ലിനുമായി പ്രവർത്തിച്ചുവരികയായിരുന്നു. ഐറീഷ് ലാറ്റിൻ സഭയിൽ മൗണ്ട് മെറിയോൺ ഇടവകയിലും അച്ചൻ പ്രവർത്തിച്ചു. പൗരസ്ത്യ കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ. ക്ലെമൻ്റ് നീണ്ട വർഷങ്ങൾ ഇരിങ്ങാലക്കുട രൂപതാ കേന്ദ്രത്തിൽ പഴയാറ്റിൽ പിതാവിൻറെ സെക്രട്ടറിയായും, രൂപതയുടെ പ്രോ ചാൻസലറായും, എട്ടുവർഷത്തോളം ചാൻസലറായും ജുഡീഷ്യൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. വിവിധ സെമിനാരികളിൽ അധ്യാപകനായും പ്രവർത്തിച്ചു. സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ്റെ ജനറൽ കോർഡിനേറ്ററയാണു പുതിയ നിയമനം. റോം ആസ്ഥാനമാക്കിണയാണ് തുടർന്നുള്ള പ്രവർത്തനം.
റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ സഭാപ്രവത്തനങ്ങളെ ഏകോപിക്കുക എന്ന ശ്രമകരമായ ദൗത്യം വജയകരമാമാക്കാൻ ഫാ. ക്ലമൻ്റിനു കഴിഞ്ഞു. അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ വിശുദ്ധ കുർബാന ആരംഭിക്കാനും വൈദീകരെ നിയമിക്കാനും അച്ചൻ്റെ ശ്രമഫലമായി സാധിച്ചു. ഐറീഷ് സഭയുമായി അച്ചൻ പുലർത്തിയ ഊഷമള ബന്ധത്തിൻ്റെ ഫലമായി നോക്ക് ബസലിക്കായിൽ രണ്ടാം ശനിയാഴ്ചതോറും സീറോ മലബാർ കുർബാന ആരംഭിക്കാനും കഴിഞ്ഞു.
അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിലും, വിവിധ ഭക്ത സംഘടനകളും അച്ചന് യാത്രയയപ്പ് നൽകി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…