Ireland

നരേന്ദ്രമോദിയ്ക്ക് കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം അറിയിച്ച് ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ അയർലണ്ട്

ഭാരതത്തിന്റെ  ജനനായകനെ വരവേൽക്കാൻ കേരളത്തിന്റെ  പൂരനഗരി ഒരുങ്ങിക്കഴിഞ്ഞു. മഹിളാ സമ്മേളനത്തിലും റോഡ് ഷോയിലും ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ  അണിനിരക്കുക ലക്ഷങ്ങൾ ആയിരിക്കും. മലയാള മണ്ണിലേക്ക് എത്തുന്ന നരേന്ദ്രമോദിജിക്ക് പാലക്കാടിന്റെ ആദരവ് ആയിരിക്കും മെഗാ തിരുവാതിര, കൂടാതെ സാമ്പിൾ ത്രിശൂർ പൂരവും അണിനിരക്കും. 

ഈയവസരത്തിൽ നാട്ടിൽ ഇല്ലെങ്കിലും യൂറോപ്പിന്റെ മടിത്തട്ടായ അയർലണ്ടിൽ നിന്നും സ്വാഗതമോതുകയാണ് കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് ഒപ്പം BJP  അയർലണ്ട് കേരളാചാറ്ററും. പ്രധാനമന്ത്രി പുതുവർഷത്തിൽ നിന്ന് അധികമല്ലാതെ വീണ്ടും എത്തുമ്പോൾ പ്രവർത്തകർക്കും കേരളത്തിലെ ജനങ്ങൾക്കും വീണ്ടും ഒരു പുതുവർഷം തന്നെ. അതെ പ്രധാനമന്ത്രിയെ വരവേൽക്കാം സ്വാഗതമേകാം.. ഇന്ത്യ ജയിക്കട്ടെ.. 

ആശംസകളോടെ …

അതെ പൂരം കൊടിയേറുകയാണ് …

പ്രധാനമന്ത്രി മോദിജിയ്ക്ക് …..

കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം.

അയർലണ്ടിൽ ഭാരതീയ ജനതാ പാർട്ടി (BJP ) യെ സപ്പോർട്ട് ചെയ്യുന്നവർക്ക് ഒരുമിക്കാം ഒത്തുചേരാം – ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ  അയർലണ്ട്

ലോകം മുഴുവൻ കുടിയേറിയാലും എന്റെ രാജ്യം എന്റെ മാതൃ രാജ്യമാണ്. ജീവിക്കുന്ന രാജ്യത്തു ആ രാജ്യത്തെ സ്നേഹിക്കുന്നതോടൊപ്പം മാതൃ രാജ്യം എന്നാൽ  ഇന്ത്യക്കാർക്ക് അത് ഇന്ത്യയാണ് ഏതു രാജ്യത്തായാലും ജന്മ ദേശം, ദേശസ്നേഹം മുദ്രാവാക്യം മാത്രമല്ല ഭാരതീയർക്ക് അത്  ജീവിത ദൗത്യമാണ്. ഒരിക്കലും നമ്മൾ മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്ന ഒന്നിനെയും ഏറ്റെടുക്കില്ല പകരം നമ്മുടെ സംസ്‌കാരവും പൈതൃകവും പ്രകടമാക്കുന്നു. 

രാജ്യം, പൗരത്വം, ഭാഷ, പാരമ്പര്യം, സ്വദേശവും സംസ്കാരവും സുരക്ഷ  എന്നിവയിലെ വ്യക്തികളുടെ വൈകാരിക അനുഭവമാണ് ദേശസ്നേഹം. അത് എപ്പോഴും നിങ്ങളെ സംരക്ഷിക്കുമെന്ന വിശ്വാസമാണ്. ഇതാണ് ബി.ജെ.പിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. ഈ വികാരം, ഒരു രാജ്യത്തെ സ്നേഹിക്കുന്നതും, അധിനിവേശത്തെ എല്ലാറ്റിനെയും ബലിഷ്ഠമാക്കുന്നതിനുള്ള സന്നദ്ധതയുടെ സാരാംശമാണ്. ഒരു ദേശസ്നേഹിയുടെ  – വ്യക്തിത്വം, തന്റെ ശക്തിയുടെ വിജയങ്ങളും സംസ്കാരവും അഭിമാനിക്കുന്ന, അവന്റെ പ്രാദേശിക ദേശത്തിന്റെ  പാരമ്പര്യത്തിന്റെയും സ്വഭാവസവിശേഷതകളെ സംരക്ഷിക്കാൻ പരിശ്രമിക്കുന്നു. ജനങ്ങളുടെ നേട്ടത്തിനായി അഭിമാനിക്കുന്നു. അവരുടെ രാജ്യത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ നടക്കുമ്പോൾ രാജ്യമാകണം അഭിമാനം. 

പ്രകടമാക്കാൻ വിമുഖത ഉണ്ടായാലും മനസ്സിൽ സ്വന്തം മണ്ണും ഓർമ്മകളും പ്രവാസിക്ക്  പുനർ ജനിക്കും.

ഒരു പ്രവാസിക്ക് ഏറ്റവും മികച്ച രാജ്യം എന്ന ആശയം സ്വന്തം മണ്ണും പ്രഭാതവും ജനിച്ച നാടിൻറെ നനവ് ഏറുന്ന മനസ്സുമായിരുക്കും എന്തൊക്കെ മറച്ചാലും ഓർമ്മകൾ അത് ഒരുവനെ കൊച്ചു കുട്ടിയിലേക്ക് നയിക്കും അമ്മയുടെ മാതൃ വാസ്തല്യത്തിലേക്ക് നയിക്കും കാരണം അമ്മ എപ്പോഴും  സംരക്ഷിക്കുന്നു, സന്തോഷകരമായ ഒരു കുട്ടിക്കാലം പ്രദാനം ചെയ്യുന്നു. 

ഭാരതാംബയെ സ്നേഹിക്കുന്നവർക്ക് മാതൃ രാജ്യത്തിന്റെ വികസനത്തിൽ ഊറ്റം കൊള്ളാൻ കൂടെചേരാം ഭാരതീയനായി ഭാരതത്തെയും ബിജെപി യെയും ഇന്ത്യാ മഹാരാജ്യത്തിന്റെ വികസന നയങ്ങളെയും ഓർത്തു അഭിമാനിക്കാൻ ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ  അയർലണ്ട്  നിങ്ങളെ സ്വാഗതം ചെയ്യുന്നു.

ജീവിക്കുന്ന രാജ്യത്തെ, അയർലണ്ടിനെയും സപ്പോർട്ട് ചെയ്യുന്ന പോലെ നമുക്ക് ഒരുമിച്ചു ചേരാം നമ്മുടെ മാതൃ രാജ്യത്തെയും സ്നേഹിക്കാം … ദേശസ്നേഹത്തോടെ.. വളരാം ..

JOIN BJPirelandkeralachapter 

https://chat.whatsapp.com/KfZ3CdNyewf79qt5P7dJex

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

47 mins ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

1 hour ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

4 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

11 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago