Ireland

പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രശ്നത്തിന് പരിഹാരമായി – മൈഗ്രന്റ് നഴ്സ്സ് അയർലണ്ടിന്റെ ശ്രമങ്ങൾ ഫലം കണ്ടു

യൂറോപ്യൻ രാജ്യങ്ങൾക്കു പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച്  ഇന്ത്യയിൽ നിന്നും ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റിൽ  ജോലിക്കു വന്ന ഹെൽത്ത്കെയർ അസിസ്റ്റന്റുമാരിൽ ഭൂരിഭാഗം ആളുകളും നാട്ടിൽ നിന്നുള്ള നഴ്സിംഗ് യോഗ്യത  ഉള്ളവരാണ്. എന്നാൽ രണ്ടു വർഷങ്ങൾ കഴിഞ്ഞു പെർമിറ്റ് പുതുക്കി ഹെൽത്ത്കെയർ അസിസ്റ്റന്റു ജോലിയിൽ തുടരണമെങ്കിൽ നഴ്സിംഗ് ഡിപ്ലോമ /ബിരുദത്തെക്കാൾ കുറഞ്ഞ ലെവലിൽ ഉള്ള QQI Level 5 കോഴ്സ് നിർബന്ധമായും  ആയും ചെയ്യണം എന്നതായിരുന്നു നിലവിലെ നിയമത്തിലെ വിചിത്രമായ വ്യവസ്ഥ. 1500 യൂറോയോളം ചെലവ് വരുന്ന കോഴ്സ് ആണിത്. നിലവിലെ അയർലണ്ടിലെ ഉയർന്ന ജീവിത   ചിലവിന്റെ പശ്ചാത്തലത്തിൽ താരതമ്യേന കുറഞ്ഞ ശമ്പളം വാങ്ങുന്ന കെയർ അസിസ്റ്റന്റുമാർക്കു താങ്ങാവുന്നതിലേറെയാണ് ഈ തുക. നിയമം മാറ്റിയെടുക്കാൻ മൈഗ്രന്റ് നഴ്സ്സ്  അയർലണ്ട് നടത്തിയ പരിശ്രമത്തിന്റെ നാൾവഴികൾ ഇങ്ങനെ:


Ø  ആദ്യപടിയായി 1500 ഓളം വരുന്ന  ഹെൽത്ത്കെയർ അസിസ്റ്റന്റുമാരുടെ വാട്സാപ്പ്ഗ്രൂപ്പ് ഉണ്ടാക്കുന്നു.

Ø  മാർച്ച് 28 ന് പ്രശ്നങ്ങൾ പാർലമെന്റ് അംഗങ്ങളുടെ ശ്രദ്ധയിൽപെടുത്താൻ  400ൽ കൂടുതൽ അംഗങ്ങൾ പങ്കെടുത്ത യോഗം ചേരുന്നു. യോഗത്തിൽ കോർക്കിൽ നിന്നുള്ള പാർലമെന്റ് അംഗം മിക്ക് ബാരി, ഡബ്ലിനിൽ നിന്നുള്ള മുൻ പാർലമെന്റ് അംഗം റൂത്ത് കോപ്പിഞ്ചർ, അയർലണ്ടിലെ ഏറ്റവും വലിയ ട്രേഡ്യൂണിയൻ ആയ SIPTU പ്രതിനിധി ജോൺ മക്കാമിലി, എന്നിവർ പങ്കെടുത്തു.

Ø  മാർച്ച് 30ന് എച് എസ് ഇ (HSE) Slaintecare പദ്ധതിയുടെ മുൻ ചെയർപേഴ്സണും എംപിയുമായ റോഷീൻ ഷോർട്ടാളുമായി ഓൺലൈനിൽ യോഗം ചേരുന്നു

Ø  ഏപ്രിൽ 20ന് പാർലമെന്റിൽ നടന്ന ചർച്ചയിൽ മിക്ക് ബാരി എം പി ചോദ്യം ഉന്നയിക്കുന്നു

Ø  റോഷീൻ ഷോർട്ടാൽ ആരോഗ്യമന്ത്രിക്കും എന്റർപ്രൈസ്,ട്രേഡ്, എംപ്ലോയ്‌മെന്റ് മന്ത്രിക്കും ചോദ്യം എഴുതി നൽകുന്നു (Parliamentary Question)

Ø  മെയ് 9ന് പാർലമെന്റിന്റെ എ വി റൂമിൽ വച്ച് നടന്ന യോഗത്തിൽ മൈഗ്രന്റ് നഴ്സ്സ്  അയർലണ്ട്  ഭാരവാഹികളും ഹെൽത്ത്കെയർ അസിസ്റ്റന്റുമാരുടെ പ്രതിനിധികളും പാർലമെന്റ് അംഗങ്ങളുടെ മുന്നിൽ വിഷയം  അവതരിപ്പിക്കുന്നു. യോഗത്തിൽ ഷിൻ ഫെൻ പാർട്ടിയുടെ എം പി പോൾ ഡൊണാലി, ഡബ്ലിൻ സൗത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര പാർലമെന്റ് അംഗം ജൊവാൻ കോളിൻസ്, കെറിയിൽ നിന്നുള്ള സ്വതന്ത്ര പാർലമെന്റ് അംഗങ്ങളും സഹോദരന്മാരുമായ മൈക്കൽ ഹീലി റേ, ഡാനി ഹീലി  റേ, ക്ലെയറിൽ നിന്നുള്ള സ്വതന്ത്ര അംഗമായ വയലറ്റ് ആൻ, സെനറ്റ് അംഗം ഐലീൻ ഫ്ളിൻ, എന്നിവരെ കൂടാതെ പാർലമെന്റ് അംഗങ്ങളായ  റോഷീൻ ഷോർട്ടാൽ, ഭരണകക്ഷി അംഗമായ നൈൽ റിച്ച്മണ്ട് എന്നിവരുടെ പേർസണൽ സ്റ്റാഫുകളും മുൻ പാർലമെന്റ് അംഗം റൂത്ത് കോപിഞ്ചറും പങ്കെടുത്തു സംസാരിച്ചു. മൈക്ക് ബാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ട് നാഷണൽ കൺവീനർ വർഗ്ഗീസ് ജോയ്, ജോയിന്റ് കൺവീനർ ഐബി തോമസ്, ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ പ്രതിനിധികളായ രാജേഷ് ജോസഫ്, ഷിജി ജോസഫ് എന്നിവർ വിഷയം പാർലമെന്റ് അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. യോഗത്തിനു ശേഷം പാർലമെന്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഭാരവാഹികൾ പ്രതിപക്ഷ നേതാവും ഷിൻ ഫെൻ പാർട്ടിയുടെ    പ്രസിഡണ്ടുമായ മേരി ലൂ മക്ഡൊണാൾഡിനെ നേരിട്ട് കണ്ടു വിഷയം അവർക്കുമുന്നിൽ അവതരിപ്പിച്ചു. ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തന്റെ എല്ലാ വിധ പിന്തുണയും മേരി ലൂ മക്ഡൊണാൾഡ്‌ വാഗ്ദാനം ചെയ്തു. പ്രവാസികളായ ആരോഗ്യപ്രവർത്തകരുടെ ഉന്നമനത്തിനായി മൈഗ്രന്റ് നേഴ്സ്സ് അയർലണ്ട് നടത്തുന്ന പ്രവർത്തങ്ങളെ  എം പിമാർ യോഗത്തിൽ അഭിനന്ദിച്ചു.

Ø  മെയ് 10ന് പാർലമെന്റിൽ നടന്ന ചർച്ചയിൽ മിക്ക് ബാരി എം പി ഈ വിഷയം വീണ്ടും അവതരിപ്പിക്കുന്നു. അന്ന് തന്നെ നടന്ന പാർലമെന്റിന്റെ എംപ്ലോയ്‌മെന്റ് കമ്മിറ്റി മീറ്റിങ്ങിൽ മിക്ക് ബാരി എം പി ഈ വിഷയം അവതരിപ്പിക്കുകയും പുനഃപരിശോധിക്കണമെന്ന് മന്ത്രി പ്രസ്താവിക്കുകയും ചെയ്യുന്നു.

Ø  മെയ് 23ന് മിക്ക് ബാരി എം പിയും ജോൺ കോളിൻസ് എം പിയും  പാർലമെന്റിന്റെ ടോപ്പിക്കൽ ഇഷ്യൂ ചർച്ചയിൽ ഈ വിഷയങ്ങൾ വീണ്ടും അവതരിപ്പിക്കുന്നു. ഇന്ത്യക്കാരായ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾ അയർലണ്ട് എന്ന രാജ്യം വലിയ വിലമതിക്കുന്നു എന്നും പ്രശ്നപരിഹാരത്തിന് തന്റെ ഓഫിസ് ഇടപെടാൻ തയ്യാറാണ് എന്നും സ്പീക്കർ ഷോൺ ഓ ഫിയർഗെയിൽ അറിയിക്കുന്നു.

Ø  മെയ് 25ന് ചിൽഡ്രൻ, ഇക്വാലിറ്റി, ഡൈവേർസിറ്റി ആൻഡ് ഇൻക്ലൂഷൻ മന്ത്രി റോഡറിക്ക് ഓഗോർമാനെ മൈഗ്രന്റ് നഴ്സ്സ്  അയർലണ്ട്   നാഷണൽ ട്രെഷറർ സോമി തോമസ്, നാഷണൽ മെമ്പർഷിപ് കോർഡിനേറ്റർ വിനു കൈപ്പിള്ളി എന്നിവർ നേരിട്ട്‌ കണ്ടു ഈ വിഷയങ്ങൾ അവതരിപ്പിച്ചു.

മേൽപ്പറഞ്ഞ പ്രവർത്തനങ്ങളുടെ ഫലമായി റോഷീൻ ഷോർട്ടാൽ എംപിക്ക് ആദ്യം മെയ് 3ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോന്നെള്ളി നൽകിയ മറുപടിയിലും പിന്നീട് എംപിയുടെ തന്നെ തുടർചോദ്യങ്ങൾക്ക്  മന്ത്രി മെയ് 16 നും 24നും നൽകിയ മറുപടികളിലും Quality and Qualifications Ireland (QQI)   ലെവൽ 6/7/8 വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള വ്യക്തികൾക്ക് നിലവിലെ ചട്ടങ്ങളിൽ പറയുന്ന ലെവൽ 5 കോഴ്സ് ചെയ്യേണ്ടതില്ല  എന്നും അവർ അവരുടെ തൊഴിൽദാതാവിന്റെ കയ്യിൽനിന്നും പ്രത്യേക ഫോമിൽ സൈൻഓഫ് ചെയ്തു സമർപ്പിച്ചാൽ  ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്  പുതുക്കാൻ  കഴിയും എന്ന് രേഖാമൂലം  അറിയിച്ചു. ഇന്ത്യയിലെ ജനറൽ നഴ്സിംഗ് ഡിപ്ലോമ QQI ലെവൽ ആറും ബിഎസ്‌സി നഴ്സിംഗ് ഡിഗ്രി  ലെവൽ ഏഴും ആയി പരിഗണിക്കപ്പെടുന്നു എന്ന് Quality and Qualifications Ireland (QQI), NARIC Ireland ന്റെ വെബ്‌സൈറ്റിൽ കൃത്യമായി പറയുന്നുണ്ട്.

For more updates please join HCA’S in Ireland Group:B

https://chat.whatsapp.com/Fshrt3Qrtc9GEglrvvmc5i


ഇത് മൈഗ്രന്റ്  നഴ്സ്സ്  അയർലണ്ട്  നടത്തിയ പ്രവർത്തങ്ങളുടെ വിജയവും അതിലൂടെ നഴ്‌സായിരിക്കുമ്പോൾ തന്നെ കെയർ അസിസ്റ്റന്റ് ആയി ജോലിചെയ്യാൻ വീണ്ടും ഒരു കോഴ്സ് ചെയ്യേണ്ടി വരിക എന്ന ദുരവസ്ഥയിൽനിന്ന് കെയർ അസിസ്റ്റന്റുമാർക്കു മോചനമാകുകയും ചെയ്യും. ഈ യാത്രയിൽ മൈഗ്രന്റ്  നഴ്സ്സ്  അയർലണ്ടിന്റെ ഒപ്പം നിന്ന എല്ലാവർക്കും പ്രത്യേകിച്ച് ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് പ്രത്യേക നന്ദി ഭാരവാഹികൾ അറിയിച്ചു. ഈ വിജയം ഫാമിലി വിസ ലഭിക്കുന്നതിനുള്ള പ്രവർത്തങ്ങൾക്ക് ഊർജ്ജം പകരുമെന്നും ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

globalnews

Recent Posts

2026 ഫെബ്രുവരി മുതൽ ETA ഇല്ലാതെ യാത്രക്കാരുടെ പ്രവേശനം വിലക്കി യുകെ

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…

14 hours ago

ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വത സ്ഫോടനം: നിരവധി യുഎഇ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…

17 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ 2026 മാർച്ച് മുതൽ

2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…

19 hours ago

കമ്മീഷണറിലെഭരത് ചന്ദ്രൻ ഐ.പി.എസ് 4k അറ്റ്മോസിൽ ജനുവരിയിൽ വീണ്ടും എത്തുന്നു

മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…

19 hours ago

ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം ‘അടിനാശംവെള്ളപ്പൊക്കം’ ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?

ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…

24 hours ago

€1,800 സോളാർ പാനൽ ഗ്രാന്റ് 2026ലും തുടരും

റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…

2 days ago