Categories: Ireland

ഡബ്ലിൻ സീറോ മലബാർ സഭയിൽ ജനപങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുർബാന ആരംഭിക്കുന്നു


കോവിഡ് വ്യാപനത്തെ തുടർന്ന് ഗവൺമെൻറ് നിർദ്ദേശപ്രകാരം താൽക്കാലികമായി നിർത്തിവെച്ച വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുർബാന അർപ്പണം ഈയാഴ്ച ഭാഗീകമായി പുനരാരംഭിക്കുന്നു. 

ഗവൺമെൻറിന്റേയും HSE യുടെയും, ഡബ്ലിൻ അതിരൂപതയുടെയും കർശന നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും വിശുദ്ധ കുർബാന അർപ്പണം. 

ആദ്യഘട്ടമെന്ന നിലയിൽ റിയാൾട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ ഇന്ന് (ജൂൺ 29 തിങ്കൾ) മുതൽ വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കും.. ആദ്യം പേര് തരുന്ന 48 പേർക്കാണ് അവസരം.. ഈ വിശുദ്ധ കുർബാനയുടെ ലൈവ് ടെലികാസ്റ്റിംഗ് തുടർന്നും ഉണ്ടായിരിക്കുന്നതാണ്. 

ഡബ്ലിനിലെ മറ്റ് കുർബാന സെന്ററുകളിൽ വിശുദ്ധ കുർബാന പുനരാരംഭിക്കാനുള്ള ക്രമീകരണങ്ങൾ  അതത് ദേവാലയങ്ങളുടെ സാഹചര്യമനുസരിച്ച് ദേവാലയ അധികൃതരുമായി ചേർന്ന് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. 

താല കുർബാന സെൻററിൽ ക്രമീകരണങ്ങൾ പൂർത്തിയായി  തിങ്കൾ, ചൊവ്വ, വെള്ളി, ശനി, ഞായർ എന്നീ അഞ്ചു ദിവസങ്ങളിൽ ഓരോ കുടുംബ യൂണിറ്റിനും പങ്കെടുക്കത്തക്ക  വിധത്തിൽ വിശുദ്ധ കുർബാന ക്രമീകരിച്ചിരിക്കുന്നു. അതിനുള്ള അറിയിപ്പ് ഓരോ കുടുംബത്തിനും ഇതിനകം കൊടുത്തിട്ടുണ്ട്.

വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഉള്ള പൊതു  നിർദ്ദേശങ്ങൾ

വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വൈദികൻ ഉൾപ്പെടെ 50 എന്ന് നിജപ്പെടുത്തിയിരിക്കുന്നു. മുൻകൂട്ടി അറിയിച്ചവർക്ക് മാത്രമേ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനുള്ള അനുവാദമുള്ളൂ.. കൂടുതൽ വിവരങ്ങൾ  കുർബാന സെൻറർ സെക്രട്ടറിയിൽനിന്ന്  അറിയുന്നത് ആയിരിക്കും. 

വിശുദ്ധ കുർബാന ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പെങ്കിലും എത്തിച്ചേരണം.

ദേവാലയത്തിൽ പ്രവേശിക്കുന്നതിന് മുൻപും ദേവാലയം വിട്ടു പോകുന്നതിനുമുൻപും ദേവാലയത്തിൽ ലഭിക്കുന്ന ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.

പ്രത്യേകം നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ  ഇരിക്കുവാൻ അനുവദിക്കുകയുള്ളൂ. ഒരു കുടുംബത്തിൽ നിന്ന് ഉള്ളവർക്ക് മാത്രമേ ഒരുമിച്ചിരിക്കാൻ അനുവാദമുള്ളൂ.. സാമൂഹിക അകലം കർശനമായി നടപ്പാക്കുന്നതാണ്.

ദേവാലയത്തിൽ ഹന്നാൻ വെള്ളം ഉണ്ടായിരിക്കുന്നതല്ല. കാഴ്ച സമർപ്പണം  ഉണ്ടായിരിക്കില്ല.. നേർച്ച അതിന് നിർദ്ദേശിച്ച സ്ഥലത്ത് നിക്ഷേപിക്കാവുന്നതാണ്. 

ദേവാലയത്തിൽ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതല്ല. 

വിശുദ്ധ കുർബാനയ്ക്ക് ശേഷം പള്ളിയങ്കണത്തിലുള്ള  കൂടിച്ചേരലുകൾ നിരുത്സാഹപ്പെടുത്തുന്നു.

വിശുദ്ധ കുർബാന കൈകളിൽ മാത്രമേ സ്വീകരിക്കുവാൻ അനുവദിക്കുകയുള്ളൂ. വിശുദ്ധ കുർബാന  സ്വീകരണത്തെ സംബന്ധിച്ച് ഓരോ ദേവാലയത്തിലും വ്യത്യസ്ത ക്രമീകരണങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. വോളണ്ടിയേഴ്സിന്റെ നിർദ്ദേശങ്ങൾ ദയവായി അനുസരിക്കുക.

രോഗപ്രതിരോധത്തിന് ഏറ്റവും  അനുയോജ്യം എന്നതിനാൽ ഫേസ് മാസ്ക്  ധരിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നു. 

വിശുദ്ധ കുർബാനയ്ക്കുശേഷം  HSE  നിർദ്ദേശങ്ങൾക്ക് അനുസൃതമായി ദേവാലയം ശുചീകരിക്കുന്നതാണ്.

ഈ പ്രത്യേക സാഹചര്യത്തിൽ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് പകരം  ഏതെങ്കിലുമൊരു കുർബാനയിൽ പങ്കെടുക്കാവുന്നതാണ്.  രോഗപ്രതിരോധശേഷി കുറഞ്ഞ, രോഗ വ്യാപന സാധ്യതയുള്ള ആളുകൾ തുടർന്നും ദേവാലയത്തിൽ  വന്ന് വിശുദ്ധ കുർബാനയിൽ സംബന്ധിക്കേണ്ടത്തില്ല.  വിശുദ്ധ കുർബാന കടത്തിൽനിന്ന്  തുടർന്നും ഇളവ് ഉണ്ടായിരിക്കുന്നതാണ്.

വീണ്ടും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അനുവദിച്ച ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് സാമൂഹ്യ ഉത്തരവാദിത്വത്തോട് കൂടി കുർബാനയിൽ പങ്കെടുക്കുവാൻ വിശ്വാസികളെ ക്ഷണിക്കുന്നതായി ഡബ്ലിൻ  സീറോ മലബാർ സഭ അറിയിക്കുന്നു.

ബിജു എൽ. നടയ്ക്കൽ 

P.R.O.

Newsdesk

Recent Posts

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

13 hours ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

14 hours ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

15 hours ago

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…

16 hours ago

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

18 hours ago

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

2 days ago