മൈൻഡ് മെഗാമേളയിൽ പങ്കെടുക്കുവാൻ ഹണി റോസ് ഡബ്ലിനിൽ എത്തിച്ചേർന്നു. മൈൻഡ് ഭാരവാഹികൾ എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി.
ജൂൺ മൂന്നിന് ഡബ്ലിൻ എയർപോർട്ടിന് എതിർവശമുള്ള അൽസാ സ്പോർട്സ് സെന്ററിൽ നടക്കുന്ന മെഗാമേളയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ ആണെന്ന് മൈൻഡ് ഭാരവാഹികൾ അറിയിച്ചു.
രണ്ടായിരത്തിലധികം കാർപാർക്കിങ്, മുപ്പതിലധികം ഷോപ്പിങ് സ്റ്റാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി കലാകായിക മത്സരങ്ങൾ, രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള പതിനാറു ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരം, പുരുഷന്മാർക്കും സ്ത്രീകള്ക്കും പഞ്ചഗുസ്തി മത്സരം, വിവിധ കൗണ്ടികളിൽനിന്നുള്ള എട്ടു ടീമുകൾ പങ്കെടുക്കുന്ന ഫാഷൻ ഷോ, നാല് പ്രമുഖ മ്യൂസിക് ബാൻഡുകൾ, ഡീജെ, വിവിധ അസോസിയേഷനുകളും ഡാൻസ് സ്കൂളുകളും അവതരിപ്പിക്കുന്ന നൃത്ത വിരുന്നുകൾ, വൈവിധ്യമാർന്ന ഭക്ഷണ ശാലകൾ, കുട്ടികൾക്കായി ബൗൺസിങ് കാസ്റ്റലുകൾ, ഫൺ റൈഡുകൾ എല്ലാം മൈൻഡ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
mindireland.org/events-2023/raffle-parking/booking എന്ന ലിങ്കിൽനിന്നു കാർ പാർക്കിംഗ് ടിക്കറ്റ് എടുക്കുന്ന എട്ടു ഭാഗ്യശാലികളെ കാത്തിരിക്കുന്നത് സ്വർണനാണയങ്ങൾ ആണ്.
ചിൽഡ്രൻസ് ഹെൽത് ഫൌണ്ടേഷൻ ഓഫ് അയര്ലണ്ടിനുവേണ്ടി സംഘടിപ്പിക്കുന്ന മെഗാമേളയിൽ ഡബ്ലിൻ മേയർ, മന്ത്രിമാർ, നിരവധി കൗണ്ടി കൗൺസിലർമാർ, ഗാർഡ, ആംബുലൻസ് എന്നിവരെല്ലാം സന്നിഹിതരാവും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…