ഇന്ത്യൻ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്രാന്തി നടത്തിയ വെർച്വൽ പ്രതിഷേധം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കിസാൻ സഭാ ജോയിന്റ് സെക്രട്ടറി ശ്രീ വിജു കൃഷ്ണനും അയർലണ്ടിലെ വർക്കേഴ്സ് പാർട്ടി നേതാവ് ഐലീഷ് റയാനും ക്രാന്തിയുടെ പ്രതീകാത്മ പ്രതിഷേധ സമരത്തിന് പിന്തുണയോടെ സന്ദേശങ്ങൾ അയച്ചു നൽകി.
ക്രാന്തി സെക്രട്ടറി അഭിലാഷ് തോമസും പ്രസിഡന്റ് ഷിനിത്ത് എ കെയും ജോയിന്റ് സെക്രട്ടറി മനോജ് ഡി മന്നത്തും വൈസ് പ്രസിഡന്റ് പ്രീതി മനോജും മറ്റു കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി. ഡബ്ലിൻ നോർത്ത്, ഡബ്ലിൻ സൗത്ത്, വാട്ടർഫോർഡ്, കോർക്ക്, കിൽകെന്നി, ദ്രോഹഡ യൂണിറ്റുകളിലാണ് ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലധികം കുടുംബങ്ങൾ അന്നം തരുന്ന കർഷകർക്ക് പിന്തുണയുമായി എത്തി.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…