gnn24x7

സമരം ചെയ്യുന്ന കർഷകർക്ക് അയർലണ്ടിൽ നിന്നും ഐക്യദാർഢ്യം; ക്രാന്തി സംഘടിപ്പിച്ച പരിപാടിയിൽ നൂറു കണക്കിന് കുടുംബങ്ങൾ പങ്കെടുത്തു

0
521
gnn24x7

ഇന്ത്യൻ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം  പ്രകടിപ്പിച്ച് ക്രാന്തി നടത്തിയ വെർച്വൽ പ്രതിഷേധം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കിസാൻ സഭാ ജോയിന്റ് സെക്രട്ടറി ശ്രീ വിജു കൃഷ്ണനും അയർലണ്ടിലെ വർക്കേഴ്സ് പാർട്ടി നേതാവ് ഐലീഷ് റയാനും ക്രാന്തിയുടെ പ്രതീകാത്മ പ്രതിഷേധ സമരത്തിന് പിന്തുണയോടെ സന്ദേശങ്ങൾ അയച്ചു  നൽകി.

ക്രാന്തി സെക്രട്ടറി അഭിലാഷ് തോമസും പ്രസിഡന്റ് ഷിനിത്ത് എ കെയും ജോയിന്റ് സെക്രട്ടറി മനോജ്‌ ഡി മന്നത്തും വൈസ് പ്രസിഡന്റ്‌ പ്രീതി മനോജും മറ്റു കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി. ഡബ്ലിൻ നോർത്ത്, ഡബ്ലിൻ സൗത്ത്, വാട്ടർഫോർഡ്, കോർക്ക്, കിൽകെന്നി, ദ്രോഹഡ യൂണിറ്റുകളിലാണ് ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലധികം കുടുംബങ്ങൾ അന്നം തരുന്ന കർഷകർക്ക് പിന്തുണയുമായി എത്തി.

gnn24x7