Ireland

കായിക ലോകത്ത് നിങ്ങൾക്കും ശോഭിക്കാം.. Finglas CC നിങ്ങൾക്കായി അവസരം ഒരുക്കുന്നു.

ക്രിക്കറ്റ് പ്രേമികളിൽ ആത്യധികം ആവേശം നിറച്ച ഐറിഷ് ക്രിക്കറ്റ് സീസൺ സമാപിച്ചപ്പോൾ ഏവരുടെയും മനസ്സ് കീഴടക്കി Finglas Cricket Club. നാല് ചാമ്പ്യൻഷിപ്പുകൾ, ഒരു മത്സരത്തിൽ രണ്ടാം സ്ഥാന മെഡലും നേടി ഫിംഗ്‌ലാസ് ക്രിക്കറ്റ് ക്ലബിന് ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. മിക്സഡ് കബ്സ് എ ലീഗ്, മൈനർ -2 കപ്പ് 20/20 ഫോർമാറ്റ്, ഓപ്പൺ കോമ്പറ്റീഷൻ ഡിവിഷൻ -12,ഓപ്പൺ കോമ്പറ്റീഷൻ ഡിവിഷൻ -15, ഓപ്പൺ കോംപറ്റീഷൻ ഡിവിഷൻ -20 റണ്ണേഴ്സ് അപ്പ് മെഡൽ എന്നിവയാണ് Finglas CC നേടിയത്.

ഓപ്പൺ കോമ്പറ്റീഷൻ അവാർഡ് പ്രസന്റേഷനും തുടർന്ന് ഗാല ഡിന്നറും 2023 ജനുവരി 20-ന് ഡബ്ലിൻ-2, ഡോസൺ സ്ട്രീറ്റിലുള്ള മാൻഷൻ ഹൗസിന്റെ റൗണ്ട് റൂമിൽ നടക്കും. 2018 ലെ അഡൾട്ട് ലീഗിൽ പ്രവേശിച്ചതിന് ശേഷം, ചുരുങ്ങിയ സമയത്തിനുള്ളിൽ Finglas CC ഇതിനകം 10 ചാമ്പ്യൻഷിപ്പുകളും 5 റണ്ണേഴ്‌സ് അപ്പ് മെഡലും നേടിയിട്ടുണ്ട്. മത്സരങ്ങളുടെ മാനസികവും നൈപുണ്യവുമായ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ക്ലബിന്റെ സ്ഥിരതയുടെയും വിജയത്തിന്റെയും മന്ത്രം.

ക്രിക്കറ്റ് ലോകത്ത് നിരവധി അവസരങ്ങളാണ് താരങ്ങളെ കാത്തിരിക്കുന്നത്. ക്ലബ്ബിന്റെ പ്രാഥമിക ലക്ഷ്യമായ ചിട്ടയായ പരിശീലനം, മാർഗനിർദേശം, ശ്രദ്ധ, ദൃഢനിശ്ചയം എന്നിവയിലൂടെ ഒരു ക്രിക്കറ്റ് കളിക്കാരന് മികച്ച വിജയം നേടാനാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനമുള്ള അയർലണ്ടിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ് Finglas Cricket Club. ക്രിക്കറ്റ് ലോകത്ത് തിളങ്ങുന്ന താരമാകുകയാണ് നിങ്ങളുടെ സ്വപ്‌നമെങ്കിൽ അതിനുള്ള ഏറ്റവും അനുയോജ്യമായ ഇടമാണ് Finglas Cricket Club. നിങ്ങൾ ഒരു തുടക്കക്കാരനായാലും അല്ലെങ്കിൽ വിവിധ കാരണങ്ങളാൽ കളി ഉപേക്ഷിക്കേണ്ടിവന്ന ആളായാലും Finglas Cricket Club നിങ്ങൾക്കായി അവസരം ഒരുക്കുന്നു.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:

ശ്യാം മോഹൻ :+353 87754926

റോമി മാത്യു : +353 87 247 1142

ചേതൻ മഹാദേവ് : +353 87 369 0565

http://finglascricketclub.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

2 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

14 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

17 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

22 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago