ദ്രോഗ്ഡയിലെ പ്രവാസി ഇന്ത്യൻ കൂട്ടായ്മയായ ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച GAA Termonfeckin ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘പൊന്നോണം 24’ ജനബാഹുല്യവും, സംഘാടന മികവും, പ്രോഗ്രാമുകളുടെ നിലവാരവും കൊണ്ട് ചരിത്ര സംഭവം ആയി മാറി. ഇതുവരെ അനുഭവിക്കാത്ത അവിസ്മരണീയ ഓണാഘോഷത്തിനാണ് ദ്രോഗ്ട സാക്ഷ്യം വഹിച്ചത്.
പന്ത്രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ആഘോഷം രാവിലെ 10 മണിക്ക് വിവിധയിനം ഗെയിമുകളോടെ ആരംഭിച്ച് വൈകിട്ട് 10 മണിക്ക് ആവേശത്തിന്റെ പരകോടിയിൽ എത്തിച്ച DJ യിൽ അവസാനിക്കുമ്പോൾ ആദ്യാന്ത്യം അഭൂതപൂർവമായ നിറഞ്ഞ സദസ് ആനന്ദഘോഷത്തിൽ ആയിരുന്നു. 800 ൽ പരം ആളുകൾ പങ്കെടുത്ത ഓണാഘോഷം ദ്രോഗ്ടയിൽ എന്നല്ല അയർലണ്ടിലെ മറ്റേതൊരു കൗണ്ടിയിലും അപൂർവത തന്നെ ആണ്. IFA യുടെ ഭാരവാഹികൾക്കൊപ്പം കൗൺസിലർ Ejiro O’Hare Stratton ഓണാഘോഷങ്ങൾക്ക് തിരികൊളുത്തി.
ചെണ്ടമേളം, പുലികളി, മെഗാ തിരുവാതിര, വടം വലി തുടങ്ങിയ വിവിധങ്ങളായ കലാ കായിക പരിപടികൾ ആഘോഷകരമായ ദിവസത്തിന് വർണ്ണാവേശം പകർന്നത് ദ്രോഗ്ട ഇന്ത്യൻ സമൂഹത്തിനു ഹൃദ്യമായ അനുഭവമായി. വിവിധ കലാ മേഖലകളിൽ കഴിവ് തെളിയിച്ച ദ്രോഗ്ടയുടെ സ്വന്തം കലാകാരന്മാരും കലാകാരികളും ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഇൻസ്ട്രമെന്റൽ മ്യൂസിക്, ഗാനാലാപനം തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികളുമായി അനുസ്യൂതം IFA യുടെ സ്റ്റേജിൽ നിറഞ്ഞാടി.
ഹാസ്യ തമ്പുരാക്കന്മാരായ കലാഭവൻ ജോഷി, പ്രശാന്ത് കാഞ്ഞിരമറ്റം, ബൈജു ജോസ്, ഷിനോ പോൾ, ശ്രീലക്ഷ്മി എന്നിവർ ചേർന്നൊരിക്കിയ മെഗാ ഷോയും, ദ്രോഗ്ടയുടെ സ്വന്തം DJ റയാൻ മാത്യു (DJ Velocity) ഒരുക്കിയ DJ കൂടി ആയപ്പോൾ ആഘോഷം ഉച്ചസ്ഥായിയിൽ ആയി . ഓണാഘോഷ പരിപാടികൾക്ക് ഒത്തുകൂടിയ എല്ലാവർക്കും റോയൽകാറ്ററിംഗ് ന്റെ രുചികരവും വിഭവ സമൃദ്ധവുമായ ഓണസദ്യയും, വൈകുന്നേരം കപ്പ ബിരിയാണിയും, റിഫ്രഷ്മെന്റും IFA ഒരുക്കിയിരുന്നു.
സ്മാർട്ട് TV, മൊബൈൽ ഫോൺ, സൈക്കിൾ, ഹോം തിയേറ്റർ, എയർ ഫ്രൈർ തുടങ്ങിയ നിരവധിയായ സമ്മാനങ്ങൾ IFA പൊന്നോണം 2024 റാഫിൽ ടിക്കറ്റ് വിജയികൾക്ക് സമ്മാനിച്ചു.
വൻ ജന പങ്കാളിത്തത്തിന് IFA ഏവർക്കും നന്ദി അറിയിക്കുന്നതിനോടൊപ്പം ഓണാശംസകളും നേരുന്നു കൂടെ എല്ലാ സ്പോൺസഴ്സിനും IFA യുടെ ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…
മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…