അയര്‍ലണ്ടിലെ ഡോണഗലില്‍ ഇന്നുമുതല്‍ ലെവല്‍-3 കോവിഡ് നിയന്ത്രണങ്ങള്‍

അയര്‍ലണ്ടില്‍ 326 പുതിയ കോവിഡ് രോഗികള്‍
ഇന്ന് പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല

അയര്‍ലണ്ട്: ഇന്ന് 326 പുതിയ കോവിഡ്-19 രോഗികള്‍ കൂടെ അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് വലിയ ആശ്വാസമായി. ഇതുവരെ 34,315 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ 1,797 ആണ്. ഇന്നു രാത്രിമുതല്‍ അയര്‍ലണ്ടിലെ ഡോണഗലില്‍ കോവിഡ് നിയന്ത്രണം ലെവല്‍ -3 പ്രാബല്ല്യത്തില്‍ വരും. അധികം താമസിയാതെ ഇത് മറ്റു സ്ഥലങ്ങളിലേക്കും പ്രാബല്ല്യത്തില്‍ വന്നേക്കാം.

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളില്‍ 162 പേര്‍ പുരുഷന്മാരും 152 പേര്‍ സ്ത്രീകളുമാണ്. എന്നാല്‍ 69 പേര്‍ 45 വയസിന് താഴെയുള്ളവരാണ്. എന്നാല്‍ 49 പേര്‍ സമ്പര്‍ക്കം മൂലം രോഗം വന്നതാണ്. ഇത് കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നുവെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

ഇന്ന് റിപ്പോര്‍ട്ട് ചെ്്ത കണക്കുകള്‍ ഡബ്ലിനില്‍ 152, കോര്‍ക്കില്‍ 32, ഡൊനെഗലില്‍ 22, ഗാല്‍വേയില്‍ 21, മീത്ത് 15, കില്‍ഡെയറില്‍ 11, കെറിയില്‍ 9, കെറിയില്‍ 8, ലോത്ത് 8, വെസ്റ്റ്മീത്തില്‍ 6, ലിമെറിക്കില്‍ 6, മയോയില്‍ 6, 6 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടിപ്പരറിയിലും 5 എണ്ണം വെക്‌സ്‌ഫോര്‍ഡിലും ബാക്കി 25 കേസുകള്‍ 8 കൗണ്ടികളിലുമാണ്.

ആക്ടിംഗ് (സിഎംഒ) ഡോ. റൊണാന്‍ ഗ്ലിന്‍ ഡൊനെഗലിലെയും ഡബ്ലിനിലെയും ആളുകളോട് അവരുടെ സാമൂഹിക ബന്ധങ്ങള്‍ പരാമവധി പരിമിതപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.

”നിങ്ങളെ കാണേണ്ടവര്‍ക്ക് പ്രാധാന്യം അനുസരിച്ച് മാത്രം മുന്‍ഗണന നല്‍കാനും നിങ്ങളുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ വ്യാപ്തി പരിമിതപ്പെടുത്താനും വരും ദിവസങ്ങളിലും ആഴ്ചകളിലും നിങ്ങളുടെ സാമൂഹിക സമ്പര്‍ക്കങ്ങള്‍ പരമാവധി കുറയ്ക്കാനും ഓരോ വ്യക്തിയും സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ ഓരോ വ്യക്തിയോടും ആവശ്യപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

43 mins ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

1 hour ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

4 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

11 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago