Ireland

യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ജീവിത നിലവാരം അയർലണ്ടിൽ

യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന ജീവിത നിലവാരം അയർലണ്ടിലാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. ജീവിതശൈലി മാസികയായ ഡെയ്‌ലിബേസ് നടത്തിയ പഠന പ്രകാരം, തൊഴിലില്ലായ്മ നിരക്ക്, ആരോഗ്യപരിരക്ഷ, ജീവിതച്ചെലവ്, ശമ്പളം എന്നിവയുൾപ്പെടെ 12 ഘടകങ്ങളാണ് വിശകലനം ചെയ്തത്. 100ൽ 73.72 സ്കോറോടെ അയർലണ്ടാണ് ഒന്നാം സ്ഥാനത്ത്.

2022ൽ അയർലണ്ടിന്റെ ജിഡിപി 11.97 ആയിരുന്നു, യൂറോപ്യൻ ശരാശരിയേക്കാൾ 354 ശതമാനം കൂടുതൽ. അതേസമയം വിവാഹമോചന നിരക്ക് 1,000 പേർക്ക് 0.6 മാത്രമായിരുന്നു. 69.25 സ്കോറോടെ നോർവേയാണ് രണ്ടാം സ്ഥാനത്ത്. സാക്ഷരതയിൽ നോർവേ 100 സ്കോർ ചെയ്തു. അതായത് 15 വയസും അതിൽ കൂടുതലുമുള്ള എല്ലാ താമസക്കാർക്കും വായിക്കാനും എഴുതാനും അറിയാം. 83 വയസ്സിൽ ഉയർന്ന ആയുർദൈർഘ്യവുമുണ്ട്.

68.76 സ്‌കോർ നേടിയ നെതർലൻഡ്‌സാണ് പട്ടികയിൽ അടുത്തത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, വളരെ കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് വെറും 3.7 ശതമാനമാണ്. പട്ടികയിൽ നാലാമതുള്ള ലക്സംബർഗ്67.9 സ്‌കോർ നേടി. 67.73 സ്കോർ നേടിയ യുകെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കള്ളപ്പണം, തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ; തടയാൻ അയർലണ്ടിന്റെ പുതിയ നീക്കം! കമ്പനികളുടെ ഉടമസ്ഥ വിവരങ്ങളിൽ കൂടുതൽ പരിശോധന

അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…

2 hours ago

വ്യാപാരി പ്രമുഖൻ ടി.എസ്.പട്ടാഭിരാമൻ 75-ന്റെ നിറവിൽ: വിജയഗാഥയും ജീവകാരുണ്യവും

തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…

14 hours ago

പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് അന്തരിച്ചു

ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ…

16 hours ago

‘അറുപത്താറിൽ ആറാം പ്രാക്ക്….കള്ളപ്രാക്ക്.. കന്നിപ്രാക്ക് ‘;’മായൻ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി

അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ…

18 hours ago

ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കൾക്ക് ഒരു ഓർമ്മപ്പെടുത്തൽ; ഹൃദയസ്പർശിയായ സന്ദേശവുമായി ‘IRISH DREAM’

കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…

1 day ago

ന്യൂയോർക്കിൽ സ്വർണ്ണക്കട്ടി തട്ടിപ്പ്: 67-കാരന് നഷ്ടമായത് 9 ദശലക്ഷം ഡോളർ; പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…

1 day ago