Ireland

എം. ബി. രാജേഷിനെയും അലോഷിയെയും സ്വീകരിക്കാൻ ആവേശപൂർവ്വം അയർലണ്ട് പ്രവാസി മലയാളികൾ; ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന അതിവേഗത്തിൽ  പുരോഗമിക്കുന്നു

കിൽക്കെനി: ക്രാന്തി അയർലണ്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ  പരിപാടികളുടെ ഒരുക്കങ്ങൾ   ദ്രുതഗതിയിൽ പൂർത്തിയായി വരുന്നു. മെയ്ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന  ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന ക്രാന്തി യൂണിറ്റുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കിൽക്കെനിയിലെ GAA ക്ലബ്ബിൽ മെയ് രണ്ടിനാണ് പ്രശസ്ത ഗായകൻ അലോഷിയുടെ സംഗീത പരിപാടി അരങ്ങേറുന്നത്. വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന മെയ്ദിന പരിപാടിയിൽ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയും കേരള നിയമസഭയുടെ മുൻ സ്പീക്കറുമായ എം.ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. തുടർന്നാണ് ഹൃദയസ്പർശിയായ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത പരിപാടി ആരംഭിക്കുന്നത്. 

ഗൃഹാതുരത്വത്തിന്റെ മണം, പ്രണയത്തിന്റെ നനവ്, വിരഹത്തിന്റെ നൊമ്പരം,വിപ്ലവത്തിന്റെ തീവ്രത തുടങ്ങി അലോഷിയുടെ ഓരോ ഗാനവും ഒരു അനുഭവമാണ്.  മലയാളിയുടെ ജനകീയ പാട്ടുപാരമ്പര്യത്തിന്റെ മുഖമായി ഇന്ന് അലോഷി മാറിയിരിക്കുന്നു. നമ്മുടെ പോയകാലത്തിന്റെ സമരതീക്ഷ്ണമായ ഓർമ്മകൾ അലോഷിയുടെ പാട്ടുകളിൽ ഇതൾ വിടർത്തുന്നതുകാണാം. പ്രതീക്ഷാനിർഭരമായ ഒരു ഭാവിയെ കിനാവുകാണാൻ ആ പാട്ടുകൾ നമ്മെ പ്രേരിപ്പിക്കുന്നു.

അലോഷിയുടെ മാന്ത്രിക സംഗീതം ഇപ്പോൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയത്തിൽ നിറയുകയാണ്. ഗസൽ സന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്രാന്തി കേന്ദ്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഗസൽ സന്ധ്യയുടെ ടിക്കറ്റുകൾക്കായി ബന്ധപ്പെടുക.

 ഡബ്ലിൻ

പ്രണാബ് കുമാർ

089 255 3944

വിനീഷ് വി.കെ

087 164 5540

 കിൽക്കെനി

ജിത്തിൻ റാഷിദ് 

087 484 5884

 വാട്ടർഫോർഡ്

രാഹുൽ രവീന്ദ്രൻ

089 274 0770

 ദ്രോഗഡ

റോബിൻ ജോസഫ്

089 271 3944

 ലെറ്റർകെന്നി 

സജീവ് നാരായൺ 

089 436 6552

 കോർക്ക് 

രാജു ജോർജ് 

087 944 9893

 ലിമറിക്ക്

ഫിവിൻ തോമസ്

089 417 3626

ക്രാന്തി ഫേസ്ബുക്ക് പേജ് വഴി ഓൺലൈനിലും ടിക്കറ്റുകൾ ലഭ്യമാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

1 hour ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

13 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

15 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

21 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago