അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ കുടുംബസംഗമം 2023ന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു.
സെപ്റ്റംബർ 30, ഒക്ടോബർ 1 (ശനി,ഞായർ) തിയതികളിൽ ഡബ്ലിനിൽ വൈറ്റ് ഹാളിൽ ഉള്ള ഹോളി ചൈൽഡ് ബോയ്സ് നാഷണൽ സ്കൂളിൽ വെച്ച് നടത്തപ്പെടുന്ന യാക്കോബായ കുടുംബ സംഗമത്തിന്റെ (Family Conference 2023 ) രെജിസ്ട്രേഷൻ ഉത്ഘാടനം ഡബ്ലിൻ , കോർക്ക് ഇടവകളിൽ നടത്തപ്പെട്ടു.
കോർക്ക് സെ .പീറ്റേഴ്സ് യാക്കോബായ ഇടവകയിൽ മെയ് 27 ശനിയാഴ്ച വി .കുർബ്ബാന ക്ക് ശേഷം വികാരി ബിജോയ് കാരുകുഴി അച്ഛൻ ആദ്യ റെജിസ്ട്രെഷൻ ശ്രീ. ജെയ്‌മോൻ മാർക്കോസിന് നു നൽകിയും , ഡബ്ലിൻ സെ. ഗ്രീഗോറിയോസ് ഇടവകയിൽ മെയ് 28 ഞായറാഴ്ച സഹ വികാരി ജിനു കുരുവിള അച്ചൻ വർഗീസ് വാഴക്കാലക്കു നൽകിയും ഉത്ഘാടനം നിർവഹിച്ചു.
അയർലണ്ടിലെ എല്ലാ യാക്കോബായ ഇടവകകളിലെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചു നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ക്ലാസുകളും , കലാ പരിപാടികളും കൂടാതെ വിവിധങ്ങളായ മത്സര ഇനങ്ങളും ക്രമീകരിച്ചിട്ടുണ്ട് . ഈ വർഷത്തെ കുംബസംഗമത്തിന്റെ ചിന്ത വിഷയം “Hasyooso -2023” (വിശുദ്ധി -2023) എന്നതായിരിക്കും കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഇടവക മെത്രാപോലിത്ത അഭി. തോമസ് മോർ അലക്സന്ദ്രിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപികരിച്ചു പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
റെവ.ഫാ. ജെനിആൻഡ്രൂസ് (സെക്രട്ടറി ) – 089 449 5599
ബിനു. ബി.അന്തിനാട് (ട്രസ്റ്റീ ) – 087 751 7155
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…