Ireland

ഡബ്ലിനിൽ ഇന്ത്യൻ യുവാവിന് ക്രൂര മർദ്ദനം; പ്രതിഷേധം ശക്തമാകുന്നു

ഡബ്ലിൻ താലയിൽ ഇന്ത്യൻ യുവാവ് അതിക്രൂര ആക്രമണത്തിന് ഇരയായ സംഭവം അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനിടയിലും ആശങ്ക വർധിപ്പിക്കുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ ഐറിഷ് വനിതയുടെ സാമൂഹിക മാധ്യമ വീഡിയോ വൈറൽ ആയതിനു പിന്നാലെ അയർലണ്ടിൽ ഉടനീളം ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ശനിയാഴ്‌ച വൈകിട്ടാണ് താലയിലെ പാർക്ക്ഹിൽ റോഡിൽ വെച്ച് ഇന്ത്യക്കാരനെ ഒരു കൂട്ടം ഐറിഷ് യുവാക്കൾ സംഘം ചേർന്ന് മർദിച്ചത്. ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആമസോണിൽ ജോലി ലഭിച്ച് ഒരാഴ്ച മുൻപാണ് അദ്ദേഹം ഡബ്ലിനിൽ എത്തിയത്.

https://www.facebook.com/share/v/1DyQkpUc9w/

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

കുട്ടികൾക്കെതിരെ പീഡനശ്രമം ആരോപിച്ചാണ് ഇന്ത്യൻ യുവാവിനെ ആക്രമിച്ചത്. കുടിയേറ്റ വിരുദ്ധ സംഘങ്ങളുടെ ഇടപെടൽ സംഭവത്തിന് പിന്നിലുള്ളതായാണ് വിവരം. ക്രൂരമായി മർദ്ദിച്ച ശേഷം ഇദ്ദേഹത്തെ വിവസ്ത്രരനാക്കുകയും, ആക്രമണ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദൃക്‌സാക്ഷിയായ ജെന്നിഫർ മുറൈ എന്ന ഐറിഷ് വനിതയുടെ സോഷ്യൽ മീഡിയ വീഡിയോ വന്നതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെട്ടത്. യുവാവിനെതിരെയുള്ള ആരോപണം വ്യാജമാണെന്ന് ഗാർഡ സ്ഥിരീകരിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ Friends of India, Ireland ന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 25ന് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് 51 ST STEPHEN’S GREEN, ഡബ്ലിനിൽ പ്രതിഷേധ യോഗം ചേരും. അക്രമികൾക്കെതിരെ പൂർണ്ണമായ നിയമനടപടി സ്വീകരിക്കുക, വിദ്വേഷ കുറ്റകൃത്യങ്ങൾക്കുള്ള ജുവനൈൽ നീതി നിയമങ്ങളിൽ അടിയന്തര പരിഷ്കരണം വരുത്തുക, തെറ്റായ ആരോപണത്തിന്റെ പേരിൽ നടത്തിയ വിദ്വേഷ കുറ്റകൃത്യമായി ഈ ആക്രമണത്തെ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുജന ഹർജി സമർപ്പിക്കുന്നു. ഇതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി പെറ്റീഷൻ സൈൻ ചെയ്യാം. https://chng.it/DKrQx5w8mC

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

15 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

16 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

21 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

21 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

2 days ago