ഡബ്ലിൻ: ക്രാന്തി അയർലൻഡ് ഡബ്ലിൻ നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രളയത്തിൽ തകർന്ന നിലമ്പൂരിന് കൈതാങ്ങായി ഫുട്ബോൾ മേള നടത്തുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിലമ്പൂരിലെ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ ധനശേഖരണാർത്ഥം നടത്തുന്ന ഏകദിന ഫുട്ബോൾ ടൂർണമെന്റിൽ അയർലണ്ടിലെ വിവിധ ടീമുകൾ പങ്കെടുക്കും.
രണ്ടു വിഭാഗങ്ങളായി ടീമുകൾ മാറ്റുരയ്ക്കുന്ന മേള മാർച്ച് 14ന് (ശനിയാഴ്ച) ഡബ്ലിൻ എയർപോർട്ടിനു സമീപം ഉള്ള സോക്കർ ഡോമിലാണ് (D09 V8X ) വേദിയാകുക. ഓൾ അയർലൻഡ് അടിസ്ഥാനത്തിൽ ഏത് പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഓപ്പൺ വിഭാഗത്തിലും, 30 വയസിന് മുകളിൽ ഉള്ളവരുടെ വിഭാഗത്തിലും ഉള്ള ടീമുകളുടെ പ്രത്യേകം മത്സരങ്ങളാണ് നടക്കുക. രാവിലെ 10.30 – ന് ഉദ്ഘാടനവും തുടർന്നു വാശിയേറിയ മത്സരങ്ങൾ മൂന്നു ഇൻഡോർ പിച്ചുകളിലായി നടക്കും. മേളയോട് അനുബന്ധിച്ചു ഇന്ത്യൻ ഫുഡ് ഫെസ്റ്റും, റാഫിൾ നറുക്കെടുപ്പും ഉണ്ടാകും.മേളയുടെ മുഴുവൻ ലാഭവും റീ ബിൽഡ് നിലബൂർ പദ്ധതിക്കായി ഉപയോഗപെടുത്തും.
വാശിയേറിയ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കാനും, മത്സരങ്ങൾ കണ്ടാസ്വദിക്കാനും ഒപ്പം പ്രളയ ദുരിതത്തിൽ ഭവന രഹിതരായവർക്ക് ഒരു കൈ താങ്ങ് നൽകാനും ഉള്ള അവസരമാണിത്. റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി: ഫെബ്രുവരി 28. റജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും : 0876521572 (ജോൺ), 0872658072(അനൂപ്) , 0877568242(ബേസിൽ), 0863922830 (ജീവൻ)
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…