gnn24x7

പ്രളയത്തിൽ തകർന്ന നിലമ്പൂരിന് കൈതാങ്ങായി ക്രാന്തി അയർലൻഡ് ഡബ്ലിൻ നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ മേള

0
322
gnn24x7

ഡബ്ലിൻ: ക്രാന്തി അയർലൻഡ് ഡബ്ലിൻ നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രളയത്തിൽ തകർന്ന നിലമ്പൂരിന് കൈതാങ്ങായി ഫുട്ബോൾ മേള നടത്തുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിലമ്പൂരിലെ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ ധനശേഖരണാർത്ഥം നടത്തുന്ന ഏകദിന ഫുട്ബോൾ ടൂർണമെന്റിൽ അയർലണ്ടിലെ വിവിധ ടീമുകൾ പങ്കെടുക്കും.

രണ്ടു വിഭാഗങ്ങളായി ടീമുകൾ മാറ്റുരയ്ക്കുന്ന മേള മാർച്ച് 14ന് (ശനിയാഴ്ച) ഡബ്ലിൻ എയർപോർട്ടിനു സമീപം ഉള്ള സോക്കർ ഡോമിലാണ് (D09 V8X ) വേദിയാകുക. ഓൾ അയർലൻഡ് അടിസ്ഥാനത്തിൽ ഏത് പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഓപ്പൺ വിഭാഗത്തിലും, 30 വയസിന് മുകളിൽ ഉള്ളവരുടെ വിഭാഗത്തിലും ഉള്ള ടീമുകളുടെ പ്രത്യേകം മത്സരങ്ങളാണ് നടക്കുക. രാവിലെ 10.30 – ന് ഉദ്ഘാടനവും തുടർന്നു വാശിയേറിയ മത്സരങ്ങൾ മൂന്നു ഇൻഡോർ പിച്ചുകളിലായി നടക്കും. മേളയോട് അനുബന്ധിച്ചു ഇന്ത്യൻ ഫുഡ്‌ ഫെസ്റ്റും, റാഫിൾ നറുക്കെടുപ്പും ഉണ്ടാകും.മേളയുടെ മുഴുവൻ ലാഭവും റീ ബിൽഡ് നിലബൂർ പദ്ധതിക്കായി ഉപയോഗപെടുത്തും.

വാശിയേറിയ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കാനും, മത്സരങ്ങൾ കണ്ടാസ്വദിക്കാനും ഒപ്പം പ്രളയ ദുരിതത്തിൽ ഭവന രഹിതരായവർക്ക് ഒരു കൈ താങ്ങ് നൽകാനും ഉള്ള അവസരമാണിത്. റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി: ഫെബ്രുവരി 28. റജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും : 0876521572 (ജോൺ), 0872658072(അനൂപ്) , 0877568242(ബേസിൽ), 0863922830 (ജീവൻ)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here