ക്രാന്തിയുടെ വിവിധ യൂണിറ്റുകളിൽ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം വിശിഷ്‌ടാഥിതികൾ നിർവഹിച്ചു .ഡബ്ലിൻ നോർത്ത് യൂണിറ്റും സൗത്ത് യൂണിറ്റും സംയുക്തമായി നടത്തിയ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം വർക്കേഴ്സ് പാർട്ടി നേതാവ് Seamus McDonagh നിർവഹിച്ചു .
ബ്ലാഞ്ചെസ്‌ടൗണിലെ ജസ്റ്റിൻസ് എന്ന ലോക്കൽ ഷോപ്പിൽ വെച്ചു നടന്ന ചടങ്ങിൽ ക്രാന്തി സെൻട്രൽ കമ്മിറ്റി അംഗം വര്ഗീസ് ജോയ് സ്വാഗതവും അജയ് സി ഷാജി കൃതജ്ഞതയും അറിയിച്ചു . ചടങ്ങിൽ Gerry Rooney, Ex General Secretary at Permanent Defence Force Other Ranks Representative Association നേതാവ് ആശംസയും അറിയിച്ചു . ഡബ്ലിൻ സൗത്ത് യൂണിറ്റ് സെക്രെട്ടറി ഷിജിമോന്റെ നേത്രത്വത്തിൽ നിരവധി ക്രാന്തി അംഗങ്ങൾ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു .
ക്രാന്തി കിൽക്കെനി യൂണിറ്റിന്റെ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൽ ഉത്‌ഘാടനം callan-Thomastown കൗൺസിലർ ശ്രീ ജോ ലയൺസ് നിർവഹിച്ചു . ലോക്കൽ ഷോപ്പിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ചും വർധിച്ചു വരുന്ന ജീവിത ചിലവുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു . ചടങ്ങിൽ കിൽക്കെനി യൂണിറ്റ് സെക്രെട്ടറി അനിൽ ജോസഫ് രാമപുരം സ്വാഗതം ആശംസിച്ചു . ചടങ്ങിൽ പങ്കെടുത്ത ഏവർക്കും ബെന്നി ആന്റണി നന്ദിയും അറിയിച്ചു .
ക്രാന്തി ലെറ്റർകെനി യൂണിറ്റിൽ ലോക്കൽ ഷോപ്പിങ് ക്യാമ്പയിൻ ഉത്‌ഘാടനം കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും സോഷ്യൽ ആക്ടിവിസ്റ്റുമായ ഇയാദ് മാഷെൽ നിർവഹിച്ചു . ചെറിയ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയാൽ നിങ്ങൾ ചെലവഴിക്കുന്ന പണം ഈ സമൂഹത്തിലേക്ക് തിരികെ വരുമെന്നും അത് സാമ്പത്തിക ഞെരുക്കം കുറയ്ക്കുമെന്നും ഇയാദ് മാഷെൽ അഭിപ്രായപ്പെട്ടു.
ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിൽ നടത്തിയ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം ക്രാന്തി ദേശീയ ജോയിൻ സെക്രെട്ടറി അനൂപ് ജോൺ നിർവഹിച്ചു .ലിസ്ഡഗൻ ഷോപ്പിംഗ് സെന്ററിലെ ഡൻഫി ഫാമിലി ബുച്ചേഴ്‌സിൽ വെച്ചു നടന്ന ചടങ്ങിൽ ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സെക്രെട്ടറി കെ എസ് നവീൻ സ്വാഗതം ആശംസിച്ചു .
ക്രാന്തി കോർക്ക് യൂണിറ്റിന്റെ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം ക്രാന്തി സെൻട്രൽ കമ്മിറ്റി അംഗം മെൽബ മേരി വിത്സണും ക്രാന്തി Drogheda യൂണിറ്റ് ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം ക്രാന്തി സെൻട്രൽ കമ്മിറ്റി അംഗം രതീഷ് സുരേഷും നിർവഹിച്ചു .
ക്രാന്തിയുടെ വിവിധ യൂണിറ്റുകളിൽ ഇന്ന് നടന്ന ലോക്കൽ ഷോപ്പിങ് ക്യാമ്പയിനിൽ 100 ൽ അധികം ക്രാന്തി പ്രവർത്തകർ അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ ലോക്കൽ ഷോപ്പ് അടച്ചു പൂട്ടൽ ഭീഷണിക്കെതിരെ പ്രതികരിച്ചുകൊണ്ട് വിവിധ ലോക്കൽ ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുകയും ലോക്കൽ ഷോപ്പുകളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു .
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…