Ireland

ക്രാന്തി ഡബ്ലിനിൽ മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു; കോർക്കിൽ വ്യാഴാഴ്ച

ക്രാന്തി അയർലൻഡ് 2023ലെ മെയ്ദിന ആഘോഷങ്ങൾക്ക് ഡബ്ലിനിൽ തുടക്കമായി.മെയ് ഒന്നിന് ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ “മെയ്ദിന ചരിത്രവും, വർത്തമാനവും ” എന്ന വിഷയത്തിൽ സിപിഎം കേരള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (എ.ഐ.സി, യുകെ – അയർലണ്ട് ) സെക്രട്ടറി ഹർസേവ് ബയിൻസ്, യുകെയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനമായ കൈരളിയുടെ ദേശീയ സെക്രട്ടറി കുര്യൻ  ജേക്കബ്, ലോക കേരള സഭ അംഗം അഭിലാഷ് തോമസ്, അയർലണ്ടിലെ നഴ്സിംഗ് യൂണിയൻ ആയ എംഎൻഐയെ പ്രതിനിധീകരിച്ചു കമ്മറ്റി അംഗം വിനു നാരായണൻ എന്നിവർ  പങ്കെടുത്തു സംസാരിച്ചു.അയർലണ്ടിലെ പ്രവാസി മലയാളികളുടെ സർഗാത്മക രചനകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ക്രാന്തി തയ്യാറാക്കിയ മാഗസിനായ പ്രയാണത്തിന്റെ പ്രകാശനവും പ്രസ്തുത പരിപാടിയിൽ എം. സ്വരാജ് നിർവഹിച്ചു.  സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന
കലാവിരുന്നിൽ പ്രശസ്ത ഐറിഷ് കലാകാരന്മാർ ഉൾപ്പെടെ ഉള്ളവരുടെ വ്യത്യസ്തങ്ങളായ പ്രകടനങ്ങളും അരങ്ങേറി. ക്രാന്തി സെക്രട്ടറി ഷിനിത്ത് എ കെ സ്വാഗതവും പ്രസിഡന്റ് മനോജ്‌ ഡി മന്നത്ത് നന്ദിയും പറഞ്ഞു.

മെയ് നാലിന്  കോർക്കിൽ നടക്കുന്ന മെയ്ദിന പരിപാടിയിലും എം. സ്വരാജ് പങ്കെടുക്കുന്നതാണ്. കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈകുന്നേരം ആറുമണി മുതൽ ഒൻപത് മണി വരെയാണ് (Rochestown Park Hotel, Douglas -Eircode T12 AK68)  അനുസ്മരണ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

4 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

16 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

18 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago